അമേരിക്കയിൽ വീണ്ടും പ്രതിസന്ധി; ധനബിൽ പാസായില്ല
text_fieldsവാഷിങ്ടൺ: രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാതിരുന്നതോടെ അമേരിക്കയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യു.എസ് സർക്കാർ പ്രതിസന്ധിയിലാവുന്നത്. റിപബ്ലിക്കൻ സെനറ്ററായ പോൾ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ജനുവരിയിലും ധനവിനിയോഗ ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതുമുലം ഡോണാൾഡ് ട്രംപ്സർക്കാറിെൻറ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് തടസപ്പെട്ടിരുന്നു. സമാനമായ പ്രതിസന്ധിയാണ് വീണ്ടും ഉടലെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി ധനവിനിയോഗ ബില്ലിനെ അംഗീകരിക്കാൻ റിപബ്ലിക്കൻ സെനറ്റർ പോൾ വിസമ്മതിക്കുകയായിരുന്നു. ബിൽ സംബന്ധിച്ച് ചർച്ച വേണമെന്നായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം. 300 ബില്യൺ ഡോളർ ചെലവഴിക്കുന്നതിനുള്ള ധനവിനിയോഗ ബില്ലാണ് യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.