കോവിഡ്19; ഇറ്റലിയെയും ചൈനയെയും മറികടന്ന് അമേരിക്ക; ഒറ്റ ദിവസം കൊണ്ട് 17200 കേസുകൾ
text_fieldsന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്19 രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ മുന്നിെലത്തി അമേരിക്ക. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച അഞ്ചു മരണങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ഇതുവരെ 1300 പേര്‍ മരിച്ചിട്ടുണ്ട്.
ലോകമെമ്പാടും പടർന്നുപിടിച്ച കോവിഡ്19 െവെറസിെൻറ അടുത്ത ആഘാത കേന്ദ്രം യു.എസ് ആയിരിക്കുമെന്ന് ലോക ആരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്.
കോവിഡിെൻറ പ്രഭവകേന്ദ്രമായ ചൈനയിൽ 81, 285 രോഗബാധിതും ഏറ്റവും കൂടുതൽ വൈറസ് മരണം റിേപ്പാർട്ട് ചെയ്ത ഇറ്റലിയിൽ 80,589 കോവിഡ് ബാധിതരുമാണുള്ളത്.
അമേരിക്കയിലെ 40 ശതമാനം പ്രദേശങ്ങളും ലോക്ക്ഡൗണിലാണ്. എന്നാൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിേൻറത്. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീട്ടിൽ കഴിയണമെന്നും പ്രസിഡൻറ് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.