പട്ടി, പൂച്ച മാംസം ഭക്ഷിക്കുന്നതിന് യു.എസിൽ വിലക്ക്
text_fieldsവാഷിങ്ടൺ: മനുഷ്യന് ഭക്ഷിക്കാൻ വേണ്ടി പട്ടിയെയും പൂച്ചയെയും കൊല്ലുന്നതും വിൽപന നടത്തുന്നതും യു.എസ് നിരോധിച്ചു. ഇതുസംബന്ധിച്ച ബിൽ വിവാദങ്ങൾക്കിടനൽകാതെ ശബ്ദവോേട്ടാടെ യു.എസ് പ്രതിനിധി സഭ പാസാക്കി.
‘പട്ടി, പൂച്ച മാംസ വ്യാപാര നിരോധന കരാർ-2018’ എന്ന പേരിലുള്ള നിയമം ലംഘിച്ചാൽ ഒാരോ കുറ്റത്തിനും മൂന്നരലക്ഷത്തോളം രൂപ പിഴയായി നൽകേണ്ടിവരും. പട്ടിയുടെയും പൂച്ചയുടെയും മാംസം വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചൈന, ദക്ഷിണ െകാറിയ, ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങേളാടും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും യു.എസ് സഭ അവതരിപ്പിച്ചു.
റിപ്പബ്ലിക്കനായ വേൺ ബുഷാനനും ഡെമോക്രാറ്റിക്കായ ആൽസീ ഹേസ്റ്റിങ്സുമാണ് നിയമം െകാണ്ടുവരാനുള്ള നീക്കം നടത്തിയത്. ചങ്ങാത്തത്തിനും വിനോദത്തിനുമായാണ് പട്ടികളെയും പൂച്ചകളെയും വളർത്തുന്നതെന്നും എന്നാൽ, ചൈനയിൽ ഒാരോ വർഷവും ഒരു കോടിയിലേറെ നായ്ക്കളെയാണ് മനുഷ്യന് വിഭവമാക്കാൻ കൊലചെയ്യുന്നതെന്നും യു.എസ് സാമാജിക േക്ലാഡിയ ടെന്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.