റഷ്യക്കെതിരായ ഉപരോധം:യു.എസ് പ്രതിനിധിസഭയുടെ അംഗീകാരം
text_fieldsവാഷിങ്ടൺ: റഷ്യക്കെതിരായ പുതിയ ഉപരോധത്തിന് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം. ചൊവ്വാഴ്ച നടന്ന വോെട്ടടുപ്പിലാണ് മൂന്നിനെതിരെ 419 പേരുടെ പിന്തുണയോടെ ബില്ലിന് അനുകൂലമായ തീരുമാനമുണ്ടായത്. ഇതോടെ റഷ്യക്കെതിരായ ഉപരോധം നടപ്പാക്കുന്നതിനുള്ള പ്രധാന കടമ്പകളിലൊന്ന് കടന്നു.
രാജ്യത്തിന് സുരക്ഷിതത്വം നൽകുന്നതിന്, ഏറ്റവും പ്രധാന എതിരാളികൾക്കെതിരായ ‘സ്ക്രൂ’ മുറുക്കുന്ന ബില്ലാണിതെന്ന് സഭാ സ്പീക്കർ പോൾ റയാൻ പറഞ്ഞു. സെനറ്റിൽ പാസായി പ്രസിഡൻറിെൻറ അംഗീകാരം കൂടി ലഭിച്ചാലാണ് നിയന്ത്രണങ്ങൾ ഒൗദ്യോഗികമായി നിലവിൽ വരുക. നിലവിൽ റഷ്യക്കെതിരായുള്ള ഉപരോധങ്ങളിൽ ഇളവനുവദിക്കാനുള്ള ട്രംപിെൻറ ശ്രമങ്ങൾ പ്രതിനിധിസഭയുടെ അനുമതിയില്ലാതെ ഇനി സാധ്യമാകില്ല.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായതായ ആരോപണത്തിൽ ട്രംപിെൻറ കാമ്പയിൻ വിഭാഗത്തിനെതിരെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉപരോധത്തിനുള്ള ബില്ല് കോൺഗ്രസിന് മുന്നിലെത്തിയത്. ഇതുകാരണം ബില്ലിനെ എതിർക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.
പുതിയ ഉപരോധത്തിൽ തീവ്രവാദത്തെ പിന്തുണക്കുന്നതായി ആരോപിച്ച് ഇറാനെയും ആണവപരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തര കൊറിയയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വോെട്ടടുപ്പിൽ ഉപരോധത്തിന് അനുകൂലമായ തീരുമാനമുണ്ടായതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തകാലത്തൊന്നും നല്ല നിലയിലാവുകയില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി യാബ്കോവ് പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാവുന്നതിന് ഉപരോധം തടസ്സമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ പൂർണാർഥത്തിൽ പ്രതികാര മനോഭാവത്തോടെയുള്ളതാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറാഖ്ച്ചിയും പ്രതികരിച്ചു.
ഇൗ മാസം അവസാനത്തോടെ ബിൽ സെനറ്റിൽ പാസായി പ്രസിഡൻറിെൻറ അനുമതിക്കായി പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന് ബിൽ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും സാധ്യത വിരളമാണെന്നാണ് കരുതുന്നത്. റഷ്യൻ ബന്ധം സംബന്ധിച്ച് ആരോപണം നേരിടുന്ന സന്ദർഭത്തിൽ പ്രസിഡൻറ് ബിൽ വീറ്റോ ചെയ്യുന്നത് വൻ വിമർശനത്തിന് വഴിയൊരുക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.