ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യക്കൊപ്പമെന്ന് യു.എസ് ഉന്നത ഉദ്യോഗസ്ഥൻ
text_fieldsവാഷിങ്ടൺ: ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി യു.എസ് ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ ചൈന കടലിൽ യു.എസ് രണ്ട് വിമാന വാഹിനി കപ്പൽ വിന്യസിച്ചതിനു പിന്നാലെ, ൈവറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക് മെഡോസ് ആണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ സൈനിക മികവ് കരുത്തോടെ തുടരും.
അത് ഇന്ത്യ-ചൈന സംഘർഷ വിഷയത്തിലായാലും മറ്റേതെങ്കിലും കാര്യത്തിലായാലും. ഏറ്റവും വലിയ ശക്തിയായി മാറാൻ ചൈനയെയോ മറ്റാരെയെങ്കിലുമോ അനുവദിക്കില്ല. സൈനിക വിഷയത്തിൽ കൂടുതൽ താൽപര്യം കാണിച്ച പ്രസിഡൻറാണ് ഡോണൾഡ് ട്രംപ്.
അത് സൈനിക സാമഗ്രികൾ വാങ്ങുന്നതിൽ മാത്രമല്ല. സൈനികരുടെ വിന്യാസത്തിലും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈന വിഷയത്തിൽ ട്രംപ് നിർണായക ഉത്തരവിൽ ഒപ്പുവെക്കാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.