ക്ഷയം തുടച്ചുമാറ്റാൻ ഇന്ത്യ യു.എസുമായി കൈകോർക്കുന്നു
text_fieldsന്യൂയോർക്: പ്രത്യേക ശ്രദ്ധപതിക്കാതെ ഇന്ത്യയിലെ ക്ഷയേരാഗബാധ തുടച്ചുമാറ്റാനാവില്ലെന്ന് അമേരിക്കൻ സഹായ ഏജൻസി. ഒാരോ മിനിറ്റിലും ഒരാളെ വീതം കൊല്ലുന്ന ക്ഷയരോഗത്തിനെതിരെ പോരാടാൻ ഇന്ത്യയും യു.എസും സഖ്യം രൂപവത്കരിക്കുകയാണെന്നും ഏജൻസി അറിയിച്ചു. ലോകവ്യാപകമായുള്ള കണക്കെടുത്താൽ ക്ഷയരോഗം ബാധിച്ചവരിൽ 27 ശതമാനവും ഇന്ത്യയിലാണ്.
പ്രതിവർഷം രോഗം ബാധിച്ച് 4,21,000 ആളുകൾ മരിക്കുന്നതായും യു.എസ് ഏജൻസി ഫോർ ഇൻറർനാഷനൽ ഡെവലപ്മെൻറ് അഡ്മിനിസ്ട്രേറ്റർ മാർക് ഗ്രീൻ ചൂണ്ടിക്കാട്ടി. നവംബറിൽ ഇന്ത്യ സന്ദർശിക്കുമെന്നും രോഗബാധയിൽ നിന്ന് മുക്തരായ ആളുകളെ കണ്ട് അവർ നേരിട്ട വെല്ലുവിളികൾ മനസ്സിലാക്കുമെന്നും ഗ്രീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.