യു.എസിലെ ഇന്ത്യൻ എംബസി മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നു
text_fieldsവാഷിങ്ടൺ: ലോക്ഡൗണിനെ തുടർന്നുള്ള അന്താരാഷ്ട്ര യാത്ര വിലക്ക് എടുത്തുകളയുന് ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരൻമാരുടെ കണക്കെടു ക്കാൻ എംബസി ഒരുങ്ങുന്നു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സാഹചര്യങ്ങൾ വിലയിരുത്തി തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന ഇന്ത്യൻ സർക്കാറിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് എംബസിയുടെ നീക്കം. വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്ന് വിദേശ കാര്യ അഡീഷനൽ സെക്രട്ടറി ദാമ്മു രവി പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി സർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഗൾഫിൽ നിന്നുള്ളവരെയാണ് കൊണ്ടുവരുന്നത്. പിന്നീട് യു.കെ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിദേശ ഇന്ത്യക്കാരെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. മടങ്ങിവരാൻ ആഗ്രഹിക്കുന്ന അമേരിക്കയിലെ ഇന്ത്യക്കാർക്ക് https://indianembassyusa.gov.in/Information_sheet1 എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. മടക്ക തീയതി നിശ്ചയിച്ചിട്ടില്ല. നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന നിരവധി േപർ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് ആവശ്യങ്ങൾ ഉന്നയിച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. 1800പേർ അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്നതായി ലവൻ കുമാർ എന്നയാൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് ലോക്ഡൗണിൽ എത്ര ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമായ കണക്കില്ല. ഇന്ത്യക്കാരുടെ വിവിധ കൂട്ടായ്മകളുമായി എംബസി ബന്ധപ്പെട്ടുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.