Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2020 3:51 AM GMT Updated On
date_range 29 March 2020 3:51 AM GMTകോവിഡ്; യു.എസിൽ പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: യു.എസിൽ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. ആഗോള മഹാമാരി ബാധിച്ച് ശിശു മരിക്കുന്നത് ഇതാദ ്യമായാണ്. യു.എസിലെ ചിക്കാഗോയിലാണ് സംഭവം.
കുഞ്ഞിന് കോവിഡ് 19 പോസിറ്റീവായിരുന്നു. മരണകാരണം കോവിഡ് തന്നെയാണോ എന്നുറപ്പിക്കാൻ അന്വേഷണം നടത്തുമെന്ന് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ അറിയിച്ചു. കുഞ്ഞുങ്ങളിൽ കോവിഡ് രോഗ ബാധ അപൂർവമായി മാത്രമേ മൂർച്ഛിക്കാറുള്ളുവെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് യു.എസിലാണ്. 1,20,000 പേർക്ക് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story