ഇന്ത്യയിൽ ആക്രമണം തുടരാൻ പാക് തീവ്രവാദസംഘം പദ്ധതിയിടുന്നെന്ന് യു.എസ് ഇൻറലിജൻസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന പാകിസ്താൻ നടപടിയെ കുറ്റപ്പെടുത്തി അമേരിക്ക. പാകിസ്താനിലെ തീവ്രവാദിസംഘങ്ങൾ ഇന്ത്യക്കും യു.എസിനും അഫ്ഗാനിസ്താനും സ്ഥിരം ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദസംഘടനകൾ അമേരിക്കൻ താൽപര്യങ്ങൾക്ക് ഭീഷണിയാണെന്നും ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമണം തുടരുന്നതിന് അവർ പദ്ധതി തയാറാക്കുന്നുണ്ടെന്നും യു.എസ് ഇൻറലിജൻസ് ഡയറക്ടർ ഡാനിയേൽ കോട്ട് ഇൻറലിജൻസ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച രേഖകളിൽ പറയുന്നു.
പാകിസ്താൻ ആണവായുധശേഖരം വികസിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും സഹായിച്ചാലും അഫ്ഗാനിസ്താനിൽ 2018 വരെ സ്ഥിതി വളരെ മോശമായിരിക്കും. സാമ്പത്തികസ്ഥിതി മോശമായതും അഫ്ഗാെൻറ ആഭ്യന്തരപ്രശ്നങ്ങൾക്ക് കാരണമാണ്.
താലിബാനുമായി സമാധാനക്കരാറിൽ ഏർപ്പെടുംവരെ പുറത്തുനിന്നുള്ള സഹായം അഫ്ഗാന് ആവശ്യമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.