തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടതിെൻറ തെളിവുമായി അമേരിക്കൻ രഹസ്യാന്വേഷണ എജൻസി
text_fieldsന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഹിലരിക്കെതിരയി സൈബർ പ്രചാരണത്തിന് പുടിൻ നിർദേശം നൽകിയിരുന്നതായി അമേരിക്കൻ രഹസ്യന്വേഷണ എജൻസികൾ. ട്രംപിന് അനുകൂലമായി സൈബർ പ്രചാരണത്തിന് പുടിൻ ഉത്തരവിട്ടതിെൻറ രേഖകളാണ് വെള്ളിയാഴ്ച അമേരിക്കൻ രഹസ്യാന്വേഷണ എജൻസി പുറത്ത് വിട്ടത്.
റഷ്യൻ മിലിട്ടറി ഇൻറലിജൻസാണ് ഇത്തരമൊരു ഇടപെടൽ അമേരിക്കയിൽ നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വീക്കിലിക്സിെൻറ കൈവശമുണ്ടായിരുന്ന അമേരിക്കക്കെതിരായ പല രേഖകളും റഷ്യൻ മിലട്ടറി ഇൻറലിജൻസ് ഇടെപട്ട് മാധ്യമങ്ങൾക്ക് നൽകിയതായും അമേരിക്കൻ രഹസ്യന്വേഷണ എജൻസിയുടെ റിപ്പോർട്ടിലുണ്ട്. അമേരിക്കയിലെ സുരക്ഷ എജൻസിയായ നാഷണൽ സെക്യുരിറ്റി എജൻസിക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി മാറിയ പല ഘടകങ്ങളും റഷ്യ അമേരിക്കയിൽ നിന്ന് ചോർത്തിയതാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ നീക്കം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടിനെ കുറിച്ചുള്ള ട്രംപിെൻറ പ്രതികരണം. ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡൻറായി ഡൊൺൾഡ് ട്രംപ് അധികാരമേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.