ട്രംപിെൻറ നികുതി പരിഷ്കരണം: ജി 7 യോഗത്തിൽ ഒറ്റപ്പെട്ട് യു.എസ്
text_fieldsവാഷിങ്ടൺ: ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്ത്.
കഴിഞ്ഞദിവസം നടന്ന ജി 7 രാജ്യങ്ങളുടെ യോഗത്തിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിനെ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. ദിവസങ്ങൾക്കകം വ്യാപാര യുദ്ധമാരംഭിച്ചേക്കാമെന്ന് ഫ്രഞ്ച് പ്രതിനിധി മുന്നറിയിപ്പ് നൽകി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ൽ കഴിഞ്ഞദിവസം അമേരിക്ക തീർത്തും ഒറ്റപ്പെട്ടു.
അടുത്ത ആഴ്ച ട്രംപ് അടക്കമുള്ള ജി 7 നേതാക്കൾ കാനഡയിലെ ക്വൂബെകിൽ യോഗം ചേരാനിരിക്കെയാണ് നികുതി പ്രശ്നത്തിൽ കടുത്തഭിന്നത ഉടലെടുത്തിരിക്കുന്നത്. നേരത്തേ ട്രംപിെൻറ തീരുമാനത്തിനെതിരെ ചൈന, യൂറോപ്യൻ യൂനിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. എന്നാൽ, അമേരിക്കൻ സ്റ്റീൽ കമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇറുക്കുമതിക്ക് പുതിയ നികുതി ചുമത്തിയതെന്നാണ് ട്രംപിെൻറ വാദം. തെൻറ മുൻനിലപാടിൽനിന്ന് പിറേകാട്ടില്ലെന്നും ശനിയാഴ്ച ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ, നികുതി പ്രശ്നത്തിൽ ഇടഞ്ഞുനിൽകുന്ന ചൈനയെ അനുനയിപ്പിക്കാൻ യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് കഴിഞ്ഞദിവസം ബെയ്ജിങ്ങിലെത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന യു.എസ് ഭീഷണിയാണ് ചൈനയെ ചൊടിപ്പിച്ചത്. അമേരിക്കയുമായി എല്ലാ വ്യാപാര സംഭാഷണങ്ങളും അവസാനിപ്പിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.