തരംതാഴ്ത്തൽ; കുഷ്നർക്ക് ഇനി അതിരഹസ്യ വിവരങ്ങൾ അറിയാനാകില്ല
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്നർക്ക് തരംതാഴ്ത്തൽ. ഇനിമുതൽ രാജ്യത്തിെൻറ ഉന്നത രഹസ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് തീരുമാനമായതായി റിപ്പോർട്ട്. രഹസ്യ വിവരങ്ങൾ ചോർന്നുപോകുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് താഴ്ത്തൽ നടപടി.
മാസങ്ങൾ നീണ്ട പശ്ചാത്തല പരിശോധനക്കുശേഷമാണ് നടപടി. ട്രംപിെൻറ മകൾ ഇവാൻകയുടെ ഭർത്താവായ കുഷ്നർക്ക് പ്രസിഡൻറിെൻറ ദൈനംദിന പത്രക്കുറിപ്പുകളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും കൈകാര്യം ചെയ്യാൻ അവസരമുണ്ടായിരുന്നു. വെള്ളിയാഴ്ചയുണ്ടായ തരംതാഴ്ത്തലോടെ ഇത് നിലക്കും. പ്രസിഡൻറിെൻറ കുടുംബാംഗങ്ങൾ എന്ന നിലക്ക് കുഷ്നർക്കും ഇവാൻകക്കും വൈറ്റ് ഹൗസിൽ പ്രത്യേക പരിഗണന ലഭിച്ചുവന്നിരുന്നു.
വിദേശ ഇടപാടുകളെക്കുറിച്ചുണ്ടായ ആരോപണങ്ങളിലും സാമ്പത്തികക്കുരുക്കുകളിലും അകപ്പെട്ടതിനെത്തുടർന്ന് കുഷ്നറുടെ പ്രതിച്ഛായക്ക് ഇൗയിടെ മങ്ങലേറ്റിരുന്നു. യു.എസിെൻറ പശ്ചിമേഷ്യയിലെ സമാധാന ദൗത്യങ്ങളുടെ ചുമതലക്കാരനാണ് കുഷ്നറിപ്പോൾ. ട്രംപിെൻറ മകൾ ഇവാൻകയുമായി വിവാഹിതനായ കുഷ്നർ ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായികൂടിയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.െഎ.എ ഉൾപ്പെടെ സംഘടനകളിൽനിന്നും മറ്റും പ്രതിദിനം ലഭിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ട്രംപിനു പുറമെ ഏറ്റവും പ്രമുഖരായ ചിലർക്കുകൂടി കൈമാറിയിരുന്നു. ഒരു വർഷത്തോളം കുഷ്നർക്കും ഇവ ലഭ്യമായിരുന്നു. ഇതാണ് പുതിയ നിയന്ത്രണത്തോടെ നിലക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.