ട്രംപിെൻറ യാത്രവിലക്കിന് വീണ്ടും തിരിച്ചടി
text_fieldsവാഷിങ്ടൺ: ഭീകരാക്രമണം തടയാനെന്ന പേരിൽ ആറു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾക്ക് യാത്രവിലക്കേർപ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിക്ക് ഹവായ് കോടതിയുടെ തിരിച്ചടി. വിസ നൽകാൻ വിലക്കേർപ്പെടുത്തിയവരുടെ പട്ടികയിൽനിന്ന് യു.എസിൽ സ്ഥിരതാമസമുള്ള പൗരന്മാരുടെ മുത്തശ്ശി-മുത്തശ്ശന്മാരുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ ഒഴിവാക്കണമെന്നാണ് കോടതി ജഡ്ജി ഡെറിക് വാട്സൺ ഉത്തരവിട്ടത്. മുത്തശ്ശി-മുത്തശ്ശന്മാർ, പേരക്കുട്ടികൾ, സഹോദരീഭർത്താവ്.സഹോദര ഭാര്യ, അമ്മാവൻ, അമ്മായി, അനന്തരവൻ, അനന്തരവൾ എന്നിവർക്ക് വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നാണ് കോടതിയുടെ വാദം.
കീഴ്കോടതി മരവിപ്പിച്ച ട്രംപിെൻറ ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ കഴിഞ്ഞ മാസം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. യു.എസിൽ അടുത്ത ബന്ധുക്കളുള്ളവരെയും ബിസിനസ് ബന്ധം തുടരുന്നവരെയും വിലക്കിൽനിന്ന് ഒഴിവാക്കി. തുടർന്ന് ആർക്കൊക്കെ വിസ അനുവദിക്കുമെന്നതു സംബന്ധിച്ച് പട്ടിക പുറത്തിറക്കുകയും ചെയ്തു.
അതുപ്രകാരം മുത്തശ്ശി -മുത്തശ്ശന്മാരുൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും വിലക്ക് പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, ഇൗ ഉത്തരവ് ബലംപ്രയോഗിച്ച് നടപ്പാക്കാനാവില്ലെന്ന് വാട്സൺ ചൂണ്ടിക്കാട്ടി. ഉറ്റബന്ധുക്കളുടെ പട്ടികയിൽനിന്ന് മുത്തശ്ശി -മുത്തശ്ശന്മാരെയും മറ്റുള്ളവരെയും ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. പുതിയ ഉത്തരവു വന്നതോടെ യു.എസിൽ അടുത്ത ബന്ധുക്കളുള്ള അഭയാർഥികൾ പ്രതീക്ഷയിലാണ്. ഇറാൻ, സിറിയ, ലിബിയ, സോമാലിയ, യമൻ, സുഡാൻ എന്നീ ആറു രാഷ്ട്രങ്ങളിലെ പൗരന്മാർക്കാണ് വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.