എച്ച് വൺ ബി, എൽ വൺ വിസകളുടെ പുതുക്കൽ കർശനമാക്കുന്നു
text_fieldsവാഷിങ്ടൺ: ഇന്ത്യൻ െഎ.ടി മേഖലക്ക് കനത്ത തിരിച്ചടിയായി എച്ച് വൺ ബി, എൽ വൺ വിസകളുടെ പുതുക്കൽ നടപടി അമേരിക്കൻ ഭരണകൂടം കർശനമാക്കുന്നു. വിസ പുതുക്കാൻ നൂലാമാലകളുള്ള നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷൻ സർവിസസ് വിഭാഗം കൊണ്ടുവരുന്നത്.
വിസ ലഭിക്കാനുള്ള അതേ മാനദണ്ഡംതന്നെയായിരുന്നു പുതുക്കാനും. എന്നാൽ, ഇനിമുതൽ ഒാരോ തവണ പുതുക്കുേമ്പാഴും വിസക്ക് അർഹനാണെന്ന് തെളിയിക്കുന്ന രേഖകൾ ഫെഡറൽ അധികൃതർക്ക് നൽകണം. വിസ ലഭിക്കാൻ യോഗ്യനാണെന്ന് തെളിയിക്കേണ്ട ബാധ്യത അപേക്ഷകർക്കാണ്. യോഗ്യരായ എച്ച് വൺ ബി വിസക്കാർക്കുമാത്രമേ ഇനി യു.എസിൽ തുടരാനാകൂ.
ഇപ്പോൾ രാജ്യത്തുള്ളവർക്കാണ് പുതിയ വ്യവസ്ഥ തിരിച്ചടിയാകുകയെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വില്യം സ്റ്റോക്ക് പറഞ്ഞു. അമേരിക്കൻ ഉദ്യോഗാർഥികൾക്കെതിരായ വിവേചനം ഒഴിവാക്കുകയാണ് പരിഷ്കാരത്തിെൻറ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.