അമേരിക്കയിലെ ഇന്ത്യൻ എൻജിനീയറുടെ കൊല: പ്രതി കുറ്റസമ്മതം നടത്തി
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ കൻസാസിൽ ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് കുച്ചിബോട്ല കൊല്ലപ്പെട്ട കേസിൽ മുൻ യു.എസ് നേവി ഉദ്യോഗസ്ഥൻ ആഡം പുരിൻടൺ കൻസാസ് കോടതി മുമ്പാകെ കുറ്റസമ്മതം നടത്തി. നേരേത്ത ഇയാൾ കുറ്റം നിഷേധിച്ചിരുന്നു. വാദം കേൾക്കലിനും ഹാജരായിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം.
വർഗീയവിേദ്വഷം മൂലം ഒാസ്റ്റിൻസ് ബാറിൽെവച്ച് പുരിൻടൺ നിരന്തരമായി ശ്രീനിവാസ് കുച്ചിബോട്ലയെ ശല്യപ്പെടുത്തുകയും ‘എെൻറ രാജ്യത്തുനിന്ന് പുറത്ത് പോ’ എന്ന് ഉറക്കെ ഒച്ചെവക്കുകയും ചെയ്തിരുന്നു. പിന്നീടാണ് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശ്രീനിവാസ് കുച്ചിബോട്ല പിന്നീട് മരണപ്പെട്ടു.
കേസിൽ കോടതി പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തി. എന്നാൽ, 2017 നവംബറിൽ നടന്ന പ്രാഥമിക വാദംകേൾക്കലിന് ഇയാൾ ഹാജരായിരുന്നില്ല. കേസിൽ കോടതി വിധിപറയാനിരിെക്കയാണ് ഇയാൾ കുറ്റസമ്മതം നടത്തുന്നത്. കുറ്റസമ്മതത്തെ സ്വാഗതം ചെയ്യുന്നെന്ന് കുച്ചിബോട്ലയുടെ ഭാര്യ സുനായന ഡുമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.