യു.എസ് ഗണിതശാസ്ത്രജ്ഞക്ക് ആബേൽ പുരസ്കാരം
text_fields
ഒാസ്ലോ: ഗണിതശാസ്ത്ര രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന ആബേൽ പുരസ്കാരത്തിന് യു.എസിലെ കരേൻ ഉഹ്ലൻബെക് അർഹയായി. ക്ഷേത്രഗണിത വിശകലനത്തിലും അളവു സിദ്ധാന്തത ്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 2019ലെ പുരസ്കാരം.
ആബേൽ പുരസ്കാരം നേടുന്ന ആദ്യ വനിതയാണിവർ. 703,000 ഡോളർ (ഏകദേശം 4.84 കോടി രൂപ) ആണ് പുരസ്കാരത്തുക. ശാസ്ത്ര-ഗണിതശാസ്ത്ര രംഗങ്ങളിൽ ലിംഗസമത്വത്തിനായി നിരന്തരം വാദിക്കുന്ന വ്യക്തിയാണിവർ. പ്രിൻസ്റ്റൻ യൂനിേവഴ്സിറ്റിയിലെ സീനിയർ വിസിറ്റിങ് പ്രഫസറാണ് 76കാരിയായ ഉഹ്ലൻബെക്. യു.എസിലെതന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിലെ അസോസിയേറ്റുമാണ്. നൊബേൽ പോലുള്ള ഉന്നത പുരസ്കാരങ്ങളിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്.
ഗണിതശാസ്ത്ര രംഗത്തെ പ്രതിഭാധനർക്ക് 2002 മുതൽ നോർവീജിയൻ സർക്കാർ നൽകി വരുന്നതാണ് ആബേൽ പുരസ്കാരം. പ്രശസ്ത നോർവീജിയൻ ഗണിതശാസ്ത്രജ്ഞനായ നീൽസ് ഹെൻറിക് ആബേലിെൻറ സ്മരണാർഥമാണ് പുരസ്കാരം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.