സമാധാനപ്രക്രിയക്ക് ഭംഗമുണ്ടാക്കും –യു.എസ് മാധ്യമങ്ങൾ
text_fieldsവാഷിങ്ടൺ: ഏഴു പതിറ്റാണ്ടു കാലത്തെ കീഴ്വഴക്കം അട്ടിമറിച്ച ഡോണൾഡ് ട്രംപിെൻറ തീരുമാനം പശ്ചിമേഷ്യൻ സമാധാനശ്രമങ്ങൾ പ്രതിസന്ധിയിലാക്കുമെന്ന് യു.എസ് മാധ്യമങ്ങൾ. നിലവിലെ സമാധാന ഉടമ്പടി കാലഹരണപ്പെട്ടതാണെന്നും പുതിയ ഒന്നാണ് പ്രശ്നപരിഹാരത്തിന് വേണ്ടതെന്നുമുള്ള നിർദേശമാണ് ഇതിലൂടെ ട്രംപ് മുന്നോട്ടുവെക്കുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് മുഖപ്രസംഗത്തിൽ വിമർശിച്ചു.
ട്രംപിെൻറ രാഷ്ട്രീയ തന്ത്രമാണിത്. പുതിയ നയം ട്രംപിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേക്കാം. ഇസ്രായേലുമായുള്ള യു.എസിെൻറ ബന്ധവും മെച്ചപ്പെടും. പശ്ചിമേഷ്യയിൽ എങ്ങനെ പ്രശ്നം നേരിടുമെന്ന് ഭയന്നിരുന്ന തെൻറ മുൻഗാമികൾക്ക് തെറ്റുപറ്റിയെന്നാണ് ട്രംപിെൻറ വാദം. അതേസമയം, ട്രംപിെൻറ തീരുമാനം ബ്രിട്ടൻ, ഫ്രാൻസ്, ഇൗജിപ്ത്, സൗദി അറേബ്യ തുടങ്ങി യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യു.എസിെൻറ പ്രധാന സഖ്യകക്ഷികളെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇസ്രായേലിെൻറ അയൽരാജ്യമായ ജോർഡനുമേൽ ഇൗ രാജ്യങ്ങൾ സമ്മർദം ചെലുത്തും.
ജറൂസലമിലെ മസ്ജിദുൽ അഖ്സയുടെ സംരക്ഷകനായാണ് േജാർഡൻ ഭരണാധികാരി അബ്ദുല്ല രണ്ടാമനെ കണക്കാക്കുന്നത്. പ്രശ്നം ഏറ്റവും കൂടുതൽ മുതലെടുക്കുക ഇറാനായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഇറാനെതിരെ സുന്നികളെ അണിനിരത്താനുള്ള ജോർഡെൻറ നീക്കവും പരാജയപ്പെടും. പശ്ചിമേഷ്യയിൽ ഇനിയൊരു രക്തച്ചൊരിച്ചിലുണ്ടായാൽ ട്രംപ് അതിെൻറ ഉത്തരവാദിത്തമേൽക്കേണ്ടി വരുമെന്നും വാഷിങ്ടൺ പോസ്റ്റ് മുന്നറിയിപ്പു നൽകി. വിവാദ തീരുമാനത്തിലൂടെ പശ്ചിമേഷ്യൻ സമാധാനപ്രക്രിയയിൽ അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ലെന്ന നിഗമനത്തിലെത്തിയിരിക്കുന്നു ലോകം എന്ന് ന്യൂയോർക് ടൈസും വിലയിരുത്തുന്നു.
പശ്ചിമേഷ്യയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നതാണ് ഇൗ നയം. പ്രഖ്യാപനത്തിലൂടെ ഇസ്രായേലിനോടുള്ള ട്രംപിെൻറ കൂറ് വ്യക്തമായി. സമാധാനം നിലനിർത്തുകയല്ല, മേഖലയെ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുകയാണ് ട്രംപിെൻറ ലക്ഷ്യമെന്ന് വെളിപ്പെട്ടതായും ന്യൂയോർക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന് അനുകൂലമായാണ് ഫോക്സ് ന്യൂസും വാൾസ്ട്രീറ്റ് ജേണലും പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.