പുതുവർഷത്തിൽ ബോംബ് വർഷിക്കാം; വിവാദ ട്വീറ്റിന് മാപ്പ് പറഞ്ഞ് യു.എസ് മിലിട്ടറി
text_fieldsന്യൂയോർക്: പുതുവർഷവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിന് മാപ്പ് പറഞ്ഞ് യു.എസ് മിലിട്ടറി. പുതുവർഷ ദിനത്തിൽ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ബാൾ താഴ്ത്തുന്ന പാരമ്പര്യ ചടങ്ങിനെ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. ‘‘ഇത്തവണ ടൈം സ്ക്വയിറിലെ ന്യൂ ഇയർ ബോളിന് പകരം അതിലും വലുത് വർഷിക്കാം’’ -എന്ന ട്വീറ്റിെൻറ കൂടെ ബോംബുകൾ താഴേക്കിടുന്ന യുദ്ധ വിമാനത്തിെൻറ ദൃശ്യങ്ങളാണ്യു.എസ് സ്ട്രാറ്റജിക് കമാൻഡ് പോസ്റ്റ് ചെയ്തത്.
ന്യൂയോർക് ടൈംസിെൻറ ഉടമ അഡോൾഫ് ഒാഖ്സ് ആണ് പ്രശസ്തമായ ടൈംസ് സ്ക്വയർ ബാൾ ഡ്രോപിെൻറ സ്ഥാപകൻ. പുതുവർഷ പുലരാൻ 60 സെക്കൻറുകൾ നേരം ബാക്കി നിൽക്കെ ഇൗ ബാൾ താഴ്ത്തുകയാണ് അവിടുത്തെ ചടങ്ങ്. അമേരിക്കയിൽ വൻ ചർച്ചക്ക് വഴിവെച്ച മാധ്യമ നിയന്ത്രണവും പ്രസ് ഫ്രീഡവും പ്രചരിപ്പിക്കാനാണ് ഇത്തവണ ബാൾ ഡ്രോപ് ആചരണം ലക്ഷ്യം വെക്കുന്നത്.
ട്വീറ്റ് വന്നയുടനെ ശക്തമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് ബാലിശമായ തരത്തിൽ ട്വീറ്റിട്ടത് േമാശമായി എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉയർന്നു. ന്യൂക്ലിയാർ യുദ്ധത്തെ കുറിച്ച് തമാശ പറയുന്നതെന്തിനാണെന്നും ചിലർ ചോദിച്ചു. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ട്വീറ്റ് നീക്കം ചെയ്ത് കമാൻഡ് രംഗത്തുവന്നു. അമേരിക്കയുടെ ന്യക്ലിയർ ആയുധങ്ങളുടെ മേൽനോട്ട ചുമതലയുള്ള സൈനിക വിഭാഗമാണ് യു.എസ് സ്ട്രാറ്റജിക് കമാൻഡ്.
രാജ്യത്തിെൻറ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ട്വീറ്റ് അങ്ങേയറ്റം മോശം രീതിയിലുള്ളതാണ്. അത് നമ്മുടെ മൂല്യം പ്രതിഫലിക്കുന്നതല്ല. സംഭവത്തിൽ മാപ്പപേക്ഷിക്കുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.
Our previous NYE tweet was in poor taste & does not reflect our values. We apologize. We are dedicated to the security of America & allies.
— US Strategic Command (@US_Stratcom) December 31, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.