യു.എസ് സൈനിക വിമാനം തകർന്ന് അഞ്ച് മരണം
text_fieldsവാഷിങ്ടൺ: യു.എസിൽ സൈനിക വിമാനം തകർന്ന് അഞ്ചുപേർ മരിച്ചു. ദക്ഷിണ അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹൈവേയിലാണ് നാഷണൽ ഗാർഡിെൻറ സി-130 കാർഗോ വിമാനം തകർന്ന് വീണത്. ജോർജിയയിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയരുേമ്പാഴായിരുന്നു അപകടം. തിരക്കുപിടിച്ച ഹൈവേയിൽ വിമാനം വീണത് പരിഭ്രാന്തി പരത്തി.
യാത്രക്കാരായ അഞ്ചുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചെന്നും തലനാരിഴക്കാണ് ഹൈവേ പരിസരത്തുണ്ടായ ജനങ്ങൾ രക്ഷപ്പെട്ടതെന്നും ജോർജിയ നാഷണൽ ഗാർഡ് വക്താവ് അറിയിച്ചു. അമേരിക്കൻ സമയം രാവിലെ 11:30നാണ് സംഭവം. വിമാനം പൂർണ്ണമായും തകർന്ന് പുകയുയരുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
നാഷണൽ ഗാർഡിെൻറ ഏറ്റവും പഴയ വിമാനങ്ങളിലൊന്നാണ് തകർന്ന സി-130. 60 വർഷത്തോളം പഴക്കമുള്ള വിമാനത്തിെൻറ അരിസോണയിലേക്കുള്ള അവസാന പറക്കലിനിടെയായിരുന്നു ദാരുണ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.