ഭീകരതക്കെതിരെ നടപടിയില്ല: പാകിസ്താനുള്ള ധനസഹായം യു.എസ് സൈന്യം റദ്ദാക്കി
text_fieldsവാഷിങ്ടൺ: തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയാറാകാത്തതിൽ പ്രതിഷേധിച്ച് പാകിസ്താന് പ്രഖ്യാപിച്ച 300 മില്യണ്‍ ഡോളറിെൻറ ധനസഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കി. തീവ്രവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ധനസഹായം നിര്‍ത്തലാക്കിയത്.
യു.എസ് സൈന്യം പാകിസ്താനു നൽകാനിരുന്ന ധനസഹായം അടിയന്തര പരിഗണന അർഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് പെൻറഗൺ വക്താവ് ലഫ്.കേണൽ കോൺ ഫോൾക്നെറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തീവ്രവാദ സംഘടനകളെ പാകിസ്താൻ സഹായിക്കുന്നതിനെ ശക്തമായി എതിർക്കുന്നത് തുടരും. ദക്ഷിണേഷ്യന്‍ സൈനിക നീക്കത്തില്‍ പാകിസ്താെൻറ പിന്തുണ കുറഞ്ഞതും ധനസഹായം നിര്‍ത്തലാക്കാന്‍ കാരണമായെന്ന് കോൺ ഫോൾക്നെർ പ്രസ്താവനയിൽ വ്യക്തമാക്കി.
സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് ഈ സഹായം പാകിസ്താന് നല്‍കാന്‍ തീരുമാനിച്ചത്. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയറായാല്‍ ഈ സഹായം നല്‍കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഈ വര്‍ഷം ആദ്യമാണ് പാകിസ്താന് സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 5ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി െമെക്ക് പോംപിയോ പാകിസ്താന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴച നടത്താനിരിക്കെയാണ് ധനസഹായം നിർത്തലാക്കികൊണ്ടുള്ള തീരുമാനം.
അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നുവെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.