യു.എസിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമ വാർത്തയുമായി
text_fieldsവാഷിങ്ടണ്‍: കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക ്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 38000ത്തിൽ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിെൻറ ‘യഥാർഥ മുഖ’മാണ് ചരമ പേജുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് പേജുകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് പൗരൻമാർ പറയുന്നു. കോവിഡ് മരണസംഖ്യ ഉയറന്നുകൊണ്ടിരിക്കെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു. ഒരു മാസം മുമ്പ് ഇറ്റലിക്കുണ്ടായ അതേ അവസ്ഥയാണ് അമേരിക്കയിലും നിലവിലുള്ളതെന്ന് ട്വിറ്ററിലൂടെ പ്രമുഖർ ആരോപിക്കുന്നു.
അമേരിക്കയില്‍ ഇതുവരെ 764,265 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 40,565 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 18,298 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നിരിക്കുകയാണ്. സ്പെയിനില്‍ 1.99 ലക്ഷവും ഫ്രാന്‍സില്‍ 1.54 ലക്ഷവും ജര്‍മനിയില്‍ 1.46 ലക്ഷവും, യു.കെയില്‍ 1.21 ലക്ഷവും കോവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. വിവിധ രാജ്യങ്ങളിലായി 165,153 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.