യു.എസ് മാധ്യമങ്ങൾ ഒന്നടങ്കം ട്രംപിനെതിരെ
text_fieldsന്യൂയോർക്: മാധ്യമങ്ങൾക്കെതിരെ യു.എസ് പ്രസിഡൻറ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കൈകോർത്ത് അമേരിക്കൻ മാധ്യമങ്ങൾ. 350ലധികം മാധ്യമസ്ഥാപനങ്ങളാണ് വ്യാഴാഴ്ച ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം യു.എസ് പ്രസിഡൻറിനെ ഒാർമപ്പെടുത്തി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.
ബോസ്റ്റൺ ഗ്ലോബ് പത്രമാണ് ഉദ്യമത്തിന് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനും ദൗത്യത്തിൽ പങ്കാളികളായി. ‘‘മാധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡൻറല്ല ഡോണൾഡ് ട്രംപ്. എന്നാൽ, മാധ്യമങ്ങളുടെ ജോലിയെ നിരന്തരം അട്ടിമറിക്കുന്ന, അപകടത്തിലാക്കുന്ന നയം സ്ഥിരമാക്കിയ ആദ്യത്തെ പ്രസിഡൻറ് ട്രംപായിരിക്കും’’ -ഗാർഡിയൻ എഡിറ്റോറിയലിൽ എഴുതി. ന്യൂയോർക് ടൈംസ്, ഷികാഗോ സൺടൈംസ്, ഫിലെഡൽഫിയ ഇൻക്വയറർ, മിയാമി ഹെറാൾഡ് എന്നീ പത്രങ്ങളും എഡിറ്റോറിയലുകൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.