അമേരിക്ക ഉത്തര കൊറിയക്കെതിരെ ഉപരോധം കടുപ്പിച്ചു
text_fieldsവാഷിങ്ടൺ: ആണവ-മിസൈൽ പരീക്ഷണങ്ങളിൽനിന്ന് പിന്മാറുന്നതിന് ഉത്തര കൊറിയക്കുേമൽ സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായി ഉപരോധം ശക്തമാക്കാനൊരുങ്ങി യു.എസ്. ഉത്തര കൊറിയൻ പൗരനും 27 കമ്പനികൾക്കും 28 കപ്പലുകൾക്കും ആണ് പുതുതായി ഉപരോധം ഏർപ്പെടുത്തിയത്.
ഉത്തര കൊറിയയുടെ കടൽവിഭവങ്ങളുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും കയറ്റുമതി തടഞ്ഞ് സാമ്പത്തികമായി തകർക്കുകയാണ് ലക്ഷ്യം. ഇതുകൊണ്ട് ഫലമില്ലെങ്കിൽ അടുത്തഘട്ടത്തിലേക്ക് നീങ്ങുമെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇപ്പോഴുള്ളതുപോലെയല്ല കടുപ്പം പിടിച്ചതാകുമെതന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ആണവ-മിസൈൽ പരീക്ഷണങ്ങളിൽനിന്ന് പിൻവാങ്ങി സമാധാന ഉടമ്പടിയിലെത്താൻ നിങ്ങൾ തയാറാകുന്നപക്ഷം സ്വാഗതം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസിലെത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ഉത്തര കൊറിയക്കെതിരെ യു.എന്നും സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.