കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം; സ്ഥിരീകരിച്ച് യു.എസും
text_fieldsവാഷിങ്ടൺ: ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് സ്ഥിരീകരിച്ച് യു.എസും രംഗത്തെത്തി. അമേരിക്കൽ എയർ ഫോഴ്സ് ജനറൽ ജോൺ ഹെയ്ട്ടനാണ് ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം സ്ഥിരീകരിച്ച് രംഗത്തെത്തിത്തിയത്. സെപ്തംബർ മൂന്നിനായിരുന്നു ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ രംഗത്തെത്തിയത്.
താനൊരു ആണവശാസ്ത്രജ്ഞനല്ല എങ്കിലും ഉത്തരകൊറിയ നടത്തിയ പരീക്ഷണത്തിെൻറ തീവ്രത പരിശോധിക്കുേമ്പാൾ അത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്ന് മനസിലാക്കാമെന്നും ജോൺ പറഞ്ഞു. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനത്ത് ചില മാധ്യമ പ്രവർത്തകരോടായിരുന്നു അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ.
സെപ്തംബർ മൂന്നിന് ആറാമത്തെ ആണവപരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. ഇതിനെ തുടർന്ന് യു.എൻ ഉത്തരകൊറിയക്കെതിരായ ഉപരോധം ശക്തമാക്കിയിരിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.