സ്വന്തം മരണചിത്രം പകർത്തി യു.എസ് വനിത ഫോേട്ടാഗ്രാഫർ
text_fieldsവാഷിങ്ടൺ: സ്വന്തം മരണത്തിെൻറ ദൃശ്യങ്ങൾ പകർത്തി യു.എസ് സൈന്യത്തിലെ വനിത ഫോേട്ടാഗ്രാഫർ. സ്ഫോടനത്തിൽ മറ്റു നാല് അഫ്ഗാൻ സ്വദേശികൾക്കൊപ്പം മരിക്കുന്നതിെൻറ ചിത്രമാണ് ഹിൽദ ക്ലിറ്റൺ (22) പകർത്തിയത്. അമേരിക്കൻ സൈന്യമാണ് ചിത്രം പുറത്തുവിട്ടത്.
ഇവരുടെ കുടുംബത്തിെൻറ സമ്മതത്തോടെയാണ് ചിത്രം പുറത്തുവിട്ടത്. 2013 ജൂലൈ രണ്ടിന് അഫ്ഗാനിസ്താനിലെ ലാഗമാൻ പ്രവിശ്യയിൽ പരിശീലന അഭ്യാസത്തിനിടെ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ചാണ് ക്ലിറ്റണും നാല് അഫ്ഗാൻ സൈനികരും മരിച്ചത്.
പുരുഷ സൈനികരോടൊപ്പം വനിത സൈനികരും പരിശീലനത്തിനിടെ അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് ക്ലിറ്റണിെൻറ ചിത്രം സൂചിപ്പിക്കുന്നതെന്ന് സൈന്യം അഭിപ്രായപ്പെട്ടു. യു.എസ് സംസ്ഥാനമായ ജോർജിയ സ്വദേശിയായ ക്ലിറ്റണിെൻറ പേരിൽ ആദരസൂചകമായി പ്രതിരോധ വകുപ്പ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.