യു.എസിലെ പി.എൽ.ഒ കാര്യാലയം അടച്ചുപൂട്ടുന്നു
text_fieldsവാഷിങ്ടൺ: യു.എസ് മധ്യസ്ഥത അംഗീകരിക്കില്ലെന്ന ഫലസ്തീൻ നിലപാട് തിരുത്തിക്കാൻ കൂടുതൽ സമ്മർദ നീക്കവുമായി ട്രംപ് ഭരണകൂടം.ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷ(പി.എൽ.ഒ)െൻറ വാഷിങ്ടണിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. പി.എൽ.ഒ സെക്രട്ടറി ജനറൽ സാഇബ് അരീഖാത്താണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കാനാണ് ട്രംപ് ഭരണകൂടത്തിെൻറ നയമെന്ന് തീരുമാനം വ്യക്തമാക്കുന്നു. നേരത്തേ ഫലസ്തീനിലെ മാനുഷിക സഹായങ്ങൾ നിർത്തലാക്കിയ നടപടികളുടെ തുടർച്ചയാണിത്-അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിൽ യു.എസ് അധികൃതരുടെ സ്ഥിരീകരണം ഉടനുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയോടെയാണ് പി.എൽ.ഒ അമേരിക്കൻ മധ്യസ്ഥതയിലുള്ള ചർച്ചകളിൽനിന്ന് പിന്മാറിയത്. പൂർണമായും ഇസ്രായേൽപക്ഷ നിലപാട് സ്വീകരിക്കുന്ന യു.എസിന് പ്രശ്നത്തിൽ ഇടപെടാൻ അർഹതയില്ലെന്നാണ് ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രധാന സംവിധാനമായ പി.എൽ.ഒയുടെ നിലപാട്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും മുതിർന്ന ഉപദേശകനുമായ ജാേരദ് കുഷ്നർ ഇൗ നിലപാടിനെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു. പി.എൽ.ഒ അധ്യക്ഷൻ മഹ്മൂദ് അബ്ബാസിന് സമാധാനത്തിൽ താൽപര്യമില്ലെന്നായിരുന്നു കുഷ്നറിെൻറ ആരോപണം. ഇതിെൻറ തുടർച്ചയായാണ് ഫലസ്തീനിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘങ്ങൾക്ക് നൽകിവന്ന സഹായം യു.എസ് നിർത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.