ഷെറിന്‍ മാത്യൂസിെൻറ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യത
text_fieldsറിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): നാലുവയസുകാരി ഷെറിന്‍ മാത്യൂസിെൻറ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് പൊലീസ്. ഷെറിെൻറ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ ആ സമയത്തൊന്നും മൃതദേഹം കണ്ടില്ലെന്നും റിച്ചാര്‍ഡ്സണ്‍ പൊലീസ് വക്താവ് കെവിന്‍ പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച കനത്ത മഴ പെയ്തിരുന്നു. ഞായറാഴ്ച പൊലീസ് നായകളുമായി വീണ്ടും തെരച്ചില്‍ പുനഃരാംരംഭിച്ചപ്പോഴാണ് പൈപ്പിനകത്ത് മൃതദേഹം കണ്ടത്. നന്നായി വസ്ത്രധാരണം ചെയ്തിരുന്ന നിലയിലായിരുനു മൃതദേഹമെന്നും പെര്‍ലിച്ച് കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ ബലമായി പാല്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് വെസ്ലി പൊലീസിന് മൊഴി നല്‍കിയിരുന്നു. അങ്ങനെ കുടിപ്പിച്ച സമയത്ത് കുട്ടി ചുമക്കുകയും ശ്വാസ തടസം നേരിട്ടുവെന്നും, പിന്നീട് നാഡിമിടിപ്പ് നിലച്ചുവെന്നും വെസ്ലിയുടെ മൊഴിയില്‍ പറയുന്നു. കുട്ടി മരിച്ചെന്നു കരുതി ജഡം വീട്ടില്‍ നിന്ന് മാറ്റി എന്നാണ് മൊഴി. എന്നാല്‍ എങ്ങോട്ട് മാറ്റി, ജഡം എന്തു ചെയ്തു എന്ന് വെസ്ലി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 7 മുതല്‍ 23 വരെ മൃതദേഹം പൈപ്പിനകത്തുണ്ടായിരുന്നു എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. ജഡം ഒളിപ്പിക്കാന്‍ വെസ്ലിയെ സഹായിച്ചത് ആരാണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ വെസ്ലിയുടെ ഭാര്യ സിനി ഉറക്കമായിരുന്നു എന്ന പ്രസ്താവന പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. അത് അസംഭവ്യമാണെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ അപായപ്പെടുത്തിയ അന്നു മുതല്‍ ഇതുവരെ സിനി പൊലീസുമായി സഹകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയിലെ അറിയപ്പെടുന്ന പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകന്‍ കെന്‍ സ്റ്റാറിനെ സിനി വക്കാലത്ത് ഏൽപ്പിക്കുകയും ചെയ്തു. മുൻ അമേരിക്കൻ സോലിസിറ്റര്‍ ജനറൽ, ഫെഡറൽ ജഡ്ജി, ക്ലിന്റണ്‍ അഡ്മിനിസ്‌ട്രേഷനില്‍ വൈറ്റ് വാട്ടര്‍, മോണിക്ക ലവിന്‍സ്കി എന്നീ കേസുകള്‍ കൈകാര്യം ചെയ്ത കെന്‍ സ്റ്റാറിനെ തന്നെ സിനി കേസ് ഏൽപ്പിച്ചതില്‍ പലവിധ സംശയങ്ങള്‍ക്കും വഴിവെച്ചു.
ഞായറാഴ്ച കണ്ടെടുത്ത മൃതദേഹം ഷെറിേൻറതു തന്നെയാണെന്ന് മെഡിക്കല്‍ എക്സാമിനര്‍ സ്ഥിരീകരിച്ചു. കൂടാതെ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം ഷെറിേൻറതാണെന്ന് സിനി തിരിച്ചറിഞ്ഞു.
കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് റിച്ചാര്‍ഡ്സണ്‍ പൊലീസ് അറിയിച്ചതിനു ശേഷം സിനിയുടെ അഭിഭാഷകന്‍ കെന്‍ സ്റ്റാര്‍ കേസില്‍ നിന്ന് പിന്മാറി. എന്നാൽ അദ്ദേഹം അതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിൽ സഹകരിക്കണമെന്ന് സിനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പൊലീസ് വക്താവ് കെവിന്‍ പെർലിച്ച് പറഞ്ഞു. വെസ്ലി മാത്യൂസിനെ സിറ്റി ജയിലിലാണ് അടച്ചിരിക്കുന്നത്. ഇയാളെ ഉടൻ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഇപ്പോഴും ജനങ്ങള്‍ കൂട്ടമായി എത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.