ഇന്ത്യ-യു.എസ് ഉന്നതതല സംഭാഷണം: മൈക് പോംപിയോ സുഷമ സ്വരാജിനെ ഖേദം അറിയിച്ചു
text_fieldsവാഷിങ്ടൺ: ഇന്ത്യ-യു.എസ് വിദേശകാര്യമന്ത്രിമാരും പ്രതിരോധ മന്ത്രിമാരും തമ്മിൽ നടത്താനിരുന്ന 2+2 ഉന്നതതല സംഭാഷണം മാറ്റി വെക്കേണ്ടി വന്നതിൽ യു.എസ് വിദേശകാര്യമന്ത്രി മൈക് േപാംപിയോ സുഷമ സ്വരാജിനെ ഖേദം അറിയിച്ചു. സുഷമയെ ഫോണിൽ ബന്ധപ്പെട്ടായിരുന്നു ഖേദപ്രകടനം.
ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് ചർച്ച മാറ്റി വെക്കേണ്ടി വന്നതെന്നാണ് യു.എസിെൻറ വിശദീകരണം. യു.എസും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിെപടുത്തുന്നതിനെ കുറിച്ചും പോംപിയോ സുഷമയുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനാണ് ട്രംപ് ഭരണകൂടം മുഖ്യപരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിയാവുന്നത്ര വേഗത്തിൽ ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി ചർച്ച നടത്താൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
ജൂൈല ആറിന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി നടത്താനിരുന്ന ചർച്ചയിൽ പെങ്കടുക്കാനായി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിർമല സീതാരാമനും യു.എസിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിനു ശേഷം ഇരു രാജ്യങ്ങളും ചർച്ചക്കുള്ള തീയതി നിശ്ചയിക്കാൻ പല തവണ ശ്രമിച്ചിരുന്നു. ഇൗ വർഷം തുടക്കത്തിൽ മൈക് പോംപിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ തീരുമാനിച്ചിരുന്ന 2+2 ചർച്ച മാറ്റി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.