ട്രംപെന്ന ദുരന്തത്തെ വഴിതിരിച്ചു വിടുക
text_fieldsഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മോശപ്പെട്ടത് അമേരിക്ക ദര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധികളും അഴിമതിയും, അകത്തുനിന്നും പുറത്തുനിന്നുമുള്ള രക്തച്ചൊരിച്ചിലുകളും അനുഭവിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പുനരാലോചന എളുപ്പമാകില്ല.
അതിനാല്‍ അടിയന്തരമായി ചെയ്യാനുള്ളത് ദുരന്തത്തെ വഴിതിരിച്ചുവിടുകയും പരിക്കുകള്‍ കുറക്കുകയും രാജ്യത്തിന്‍െറ അടിസ്ഥാനങ്ങളെ സംരക്ഷിക്കുകയും ചെയ്യലാണ്. ദുരന്തത്തെ വഴിതിരിച്ചുവിടല്‍ ആരംഭിക്കുന്നത് ഹിലരിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നതോടെയാണ്.
ഹിലരിക്ക് വോട്ട് ചെയ്യാന്‍ മടിക്കുന്നവരെ വരാനിരിക്കുന്ന കാലം ചോദ്യംചെയ്യും. നിങ്ങളെന്തുകൊണ്ട് അജ്ഞനും വീണ്ടുവിചാരമില്ലാത്തവനുമായ ഒരാളെ 2016ല്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു എന്നായിരിക്കും ആ ചോദ്യം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ കാമ്പയിന്‍ നമ്മുടെ ജനാധിപത്യത്തിലെ പല ന്യൂനതകളും വെളിപ്പെടുത്തി. രോഗാതുരമായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെയും അത് പുറത്തുകൊണ്ടുവന്നു.
പാര്‍ട്ടിയിലെ ചിലരെല്ലാം ട്രംപിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, അവരോട് ചരിത്രം ദയകാണിച്ചില്ല. പലര്‍ക്കും നികുതിയും ഗര്‍ഭച്ഛിദ്രവും കുടിയേറ്റവുമായിരുന്നു ഹിലരിയെ എതിര്‍ക്കാനുള്ള കാരണങ്ങള്‍. ചിലര്‍ക്ക് ക്ളിന്‍റനോടുള്ള വെറുപ്പുമാത്രമായിരുന്നു പീഡനങ്ങളെയും യുദ്ധപ്രമത്തതയെയും അംഗീകരിക്കുകയും സ്ത്രീകള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, അവര്‍ണര്‍, ഭിന്നശേഷിക്കാര്‍ എന്നിവരോട് വെറുപ്പ് പുലര്‍ത്തുകയും ചെയ്യുന്നൊരാളെ പിന്തുണക്കാനുള്ള കാരണം.
ചൊവ്വാഴ്ച ട്രംപ് നിരാകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തിന് സമാശ്വാസത്തിന്‍െറ മുഹൂര്‍ത്തവും നല്ല വാര്‍ത്തയുമാകുമത്. വോട്ടര്‍മാര്‍ അവരുടെ മാന്യത പ്രദര്‍ശിപ്പിക്കലുമാകും. ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം നട്ട വിഷവിത്തുകളെ എതിരിടുക എന്ന കടുത്ത വെല്ലുവിളിയുണ്ടാകും. രാജ്യത്തിന്‍െറ പ്രശ്നങ്ങള്‍ ഇപ്പോഴും സങ്കീര്‍ണവും ആഴമേറിയതുമായിരിക്കും.
കോണ്‍ഗ്രസിലെ റിപ്പബ്ളിക്കന്‍സിനെ എതിരിട്ട് നില്‍ക്കുക എന്നത് ഹിലരിക്ക് വലിയ ഭാരംതന്നെയായിരിക്കും. ‘ശിശിരകാലം വരുന്നു’ എന്നായിരുന്നു വ്ളാദിമിര്‍ പുടിനെക്കുറിച്ച ഗാരി കാസ്പറോവിന്‍െറ പുസ്തകത്തിന്‍െറ തലക്കെട്ട്. അമേരിക്കയിലും ഇപ്പോള്‍ ശരത്കാലമാണ്. ട്രംപ് പ്രതിനിധാനം ചെയ്യുന്നതിനെ എതിര്‍ക്കുക എന്നത് ഇപ്പോള്‍ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.