യു.എസിൽ ജനിക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകില്ല -ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിൽ ജനിച്ചതിെൻറ പേരിൽ വ്യക്തിക്ക് അമേരിക്കൻ പൗരത്വം ലഭ്യമാവുന്ന രീതി അവസാനിപ്പിക്കുമെന്നും പ്രത്യേക ഉത്തരവിലൂടെ നിലവിലെ രീതിക്ക് മാറ്റം വരുത്തുമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് ട്രംപ് തീരുമാനം അറിയിച്ചത്.
നിലവിലെ നിയമമനുസരിച്ച് യു.എസിൽ ജനിച്ച് ആ രാജ്യത്ത് താമസിക്കാത്തവരും യു.എസ് പൗരത്വത്തിന് ഉടമകളാണ്. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളും ഇത്തരത്തിൽ പൗരത്വത്തിന് അർഹരാകുന്നുണ്ട്.
യു.എസിൽ ജനിക്കുന്ന കുഞ്ഞിന് 85 വർഷം വരെ മുഴുവൻ ആനുകൂല്യങ്ങൾ സഹിതം പൗരത്വം നൽകുന്ന േലാകത്തിലെ ഏക രാഷ്ട്രം യു.എസ് ആണെന്നും ഇൗ വിഡ്ഡിത്തം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇതു സംബന്ധിച്ച് നിയമകാര്യ കൗൺസിലുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഉത്തരവിലൂടെ ഇൗ രീതി അവസാനിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിലൂടെ യു.എസിലെത്തുന്നവർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്നത് ഇല്ലാതാക്കാൻ കൂടിയാണ് ട്രംപിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.