യു.എസ് പ്രസിഡന്‍റ്: ജോ ബൈഡന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ച് എലിസബത്ത് വാറൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡന്‍റെ സ്ഥാനാർ ഥിത്വം അംഗീകരിച്ച് മുൻ എതിരാളിയും മുൻ സെനറ്ററുമായ എലിസബത്ത് വാറൻ. ട്വിറ്ററിലൂടെയായിരുന്നു വാറൻ സ്ഥാനാർഥിത് വം അംഗീകരിച്ച് രംഗത്തെത്തിയത്.
"പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ, അടുത്ത പ്രസിഡന്‍റ് അമേരിക്കക്കാരുടെ നല്ലതു ം ഫലപ്രദവുമായ സർക്കാറിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നത് എന്നത്തേക്കാളും പ്രധാനമാണ്. ഒപ്പം ജോ ബൈഡൻ നമ്മുടെ ര ാഷ്ട്രത്തെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതും ഞാൻ കണ്ടു. ഇന്ന്, ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്‍റായി അംഗീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു." -എലിസബത്ത് വാറൻ വ്യക്തമാക്കി.
പ്രൈമറികളിൽ പിന്നിലായ എലിസബത്ത് വാറൻ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
മത്സരത്തിൽ നിന്ന് പിന്മാറിയിരുന്ന സെനറ്റർ ബെർനി സാൻഡേഴ്‌സ്, ബൈഡന്‍റെ സ്വാനാർഥിത്വം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പ്രസിഡന്‍റ് പദത്തിൽ രണ്ടാമൂഴം ലക്ഷ്യമിടുന്ന ഡോണൾഡ് ട്രംപിന് എതിരാളിയാകുന്നത് ഇനി മുൻ വൈസ് പ്രസിഡന്‍റായ ജോ ബൈഡനായിരിക്കും.
In this moment of crisis, it’s more important than ever that the next president restores Americans’ faith in good, effective government—and I’ve seen Joe Biden help our nation rebuild. Today, I’m proud to endorse @JoeBiden as President of the United States. pic.twitter.com/VrfBtJvFee
— Elizabeth Warren (@ewarren) April 15, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.