ട്രംപിന്‍റെ പിന്നിൽ തോക്ക് ലോബിയെന്ന് ഹിലരി; ഹിലരിയുടെ നികുതി നയം ദോഷകരമെന്ന് ട്രംപ്
text_fieldsലാസ് വേഗാസ്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥികളുടെ സംവാദത്തിൽ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനും. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം െവക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ പാവയാണ് ട്രംപ് എന്നും ഹിലരി ആരോപിച്ചു.
രാജ്യത്തിന് തുറന്ന അതിർത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിർദേശത്തെ ട്രംപ് എതിർത്തു. അമേരിക്കക്ക് സുരക്ഷിത അതിർത്തിയാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹിലരി മുന്നോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളിൽ നികുതി ഭാരം ഇരട്ടിയായി വർധിപ്പിക്കും. ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളർച്ച നേടിയപ്പോൾ അമേരിക്ക ഒരു ശതമാനം വളർച്ച മാത്രമാണ് നേടിയത്. പ്രസിഡന്‍റായാൽ അമേരിക്കയെ കൂടുതൽ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്‍റ് ബറാക് ഒബാമയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്‍റെ വളർച്ചക്ക് സഹായിച്ചെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഹിലരി വ്യക്തമാക്കി. അവസരം ലഭിച്ചാൽ ജനങ്ങളുടെ പ്രസിഡന്‍റായി പ്രവർത്തിക്കും. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്‍റ് പദവിക്ക് യോഗ്യനല്ലെന്നും ഹിലരി പറഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ കഴിഞ്ഞ രണ്ടു സംവാദങ്ങളിലും ഹിലരിയാണ് മുന്നിലത്തെിയത്. ഫോക്സ് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ ഹിലരി ട്രംപിനെക്കാള്‍ ആറു പോയന്‍റ് മുന്നില്‍. ഹിലരിക്ക് 49ഉം ട്രംപിന് 42ഉം ശതമാനം വോട്ടാണ് സര്‍വേയില്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഫോക്സ് ന്യൂസ് നടത്തിയ സര്‍വേയിലും ഹിലരി ഏഴു പോയന്‍റ് മുന്നിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.