അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്; ജോ ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർഥി
text_fieldsവാഷിങ്ടൺ: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജോ ബൈഡൻ മത്സരിക്കും. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ആണ് എതിരാളി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ വിവിധ പ്രൈമറികളിൽ നടന്ന പ്രതിനിധി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ വിജയം നേടിയാണ് മുൻ വൈസ് പ്രസിഡൻറ് കൂടിയായ ബൈഡൻ ട്രംപിനെ നേരിടാൻ ഒരുങ്ങുന്നത്.
ഗുവാമിൽ ശനിയാഴ്ച നടന്ന പ്രതിനിധി തെരഞ്ഞെടുപ്പിൽ ഈ 77കാരൻ വിജയം കൊയ്യുകയായിരുന്നു. ആഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥിെയ തെരഞ്ഞെടുക്കാനുള്ള കൺവെൻഷനിൽ 1991 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്. ബൈഡന് ഇപ്പോൾ 1992 പ്രതിനിധികളുടെ പിന്തുണയുണ്ട്. ജോർജിയ, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ അടക്കം പ്രതിനിധി വോട്ടെടുപ്പ് നടക്കാനുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പ്രൈമറി തെരഞ്ഞെടുപ്പുകൾ പുനരാരംഭിച്ചപ്പോഴാണ് ബൈഡൻ സ്ഥാനം ഉറപ്പാക്കിയത്. വർമോണ്ടിൽ നിന്നുള്ള സെനറ്ററായ ബേണി സാൻഡേഴ്സ് അടക്കമുള്ളവരെ പിന്തള്ളിയാണ് ബൈഡൻ മത്സരിക്കുന്നത്.
അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പൊലീസിെൻറ ക്രൂരമായ വർണവിവേചന അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ രൂക്ഷമായതിനിടെയാണ് ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സി.എൻ.എൻ അടുത്തിടെ നടത്തിയ സർവേയിൽ ബൈഡന് 51 ശതമാനവും ട്രംപിന് 41 ശതമാനവുമാണ് ജനപിന്തുണ ലഭിച്ചത്. ഏപ്രിലിൽ ൈബഡന് 48 ശതമാനവും ട്രംപിന് 43 ശതമാനവുമായിരുന്നു പിന്തുണ. കോവിഡും ഫ്ലോയ്ഡിെൻറ മരണവും ട്രംപിെൻറ ജനപിന്തുണ കുറക്കുകയും ബൈഡേൻറത് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചർമവർണത്തിെൻറ പേരിൽ ആളുകളുടെ ജീവൻ അപകടത്തിലാക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധിക്കുന്നതെന്ന് ഫ്ലോയ്ഡിെൻറ മരണം ചൂണ്ടിക്കാട്ടി ബൈഡൻ പറഞ്ഞു. കോവിഡ് മൂലം ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 40 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാർ രാജ്യത്തോട് സംസാരിക്കുന്നത്. മരിച്ചവരിലും ജോലി നഷ്ടമായവരിലും കൂടുതലും കറുത്തവരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണെന്ന് ഫിലഡെൽഫിയയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.