സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശങ്ങളില്‍ ട്രംപിന്‍െറ ക്ഷമാപണം
text_fieldsന്യൂയോര്‍ക്: സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്ക് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ ക്ഷമാപണം. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭാഷണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. പരിശുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റുപറ്റാത്ത പൂര്‍ണതയുള്ള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ട്’ -ട്രംപ് വ്യക്തമാക്കി. നിങ്ങള്‍ പ്രശസ്തനാണെങ്കില്‍ സ്ത്രീകളെ എന്തും ചെയ്യാമെന്നായിരുന്നു 2005ല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ട്രംപ് പ്രസ്താവിച്ചത്.
പ്രശസ്തനായിരുന്നതിനാല്‍ നിരവധി സ്ത്രീകളെ ചുംബിച്ചെന്നും ലൈംഗികബന്ധത്തിനു ശ്രമിച്ചെന്നും പറയുകയുണ്ടായി. ട്രംപിന്‍െറ വിവാദപരാമര്‍ശങ്ങളടങ്ങുന്ന വിഡിയോ വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്. വിവാഹിതയായ സ്ത്രീയോട് മോശം പരാമര്‍ശം നടത്തുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങളാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ട്രംപ് സ്ത്രീയെ പ്രലോഭിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ 2005ല്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാല്‍ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ആളാണ് ട്രംപ് എന്ന് അദ്ദേഹം നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ വഴി ബോധ്യപ്പെട്ടിരുന്നു. എന്നാല്‍, വിഡിയോ കൂടി പുറത്തുവന്നതോടെ ട്രംപിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വെട്ടിലായി. സ്ത്രീകള്‍ക്കെതിരെ ട്രംപിന്‍െറ മോശം പരാമര്‍ശം നീതീകരിക്കാനാവാത്തതാണെന്ന് ചില റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. ട്രംപിന്‍േറത് അനുചിതവും കുറ്റകരവുമായ വാക്കുകളാണെന്ന് ന്യൂഹാംഷെയറില്‍നിന്നുള്ള റിപ്പബ്ളിക്കന്‍ സെനറ്റര്‍ കെല്ലി അയോട്ട് പ്രതികരിച്ചു.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ എതിരാളി ഹിലരി ക്ളിന്‍റനും രംഗത്തത്തെി. ശബ്ദരേഖയിലെ പരാമര്‍ശങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ അമേരിക്കയുടെ പ്രസിഡന്‍റാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.
സൗന്ദര്യമത്സരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ട്രംപ് ലാറ്റിനമേരിക്കന്‍ വംശജയും മുന്‍ ലോകസുന്ദരിയുമായ അലിസിയ മഷാഡോയെ അപമാനിച്ചെന്ന ഹിലരിയുടെ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.