അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഹിലരി 14 പോയന്‍റ് മുന്നിലെന്ന് സര്‍വേ
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രണ്ടാം സംവാദത്തിന് ശേഷം റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് മുന്‍തൂക്കമെന്ന് സര്‍വേ. ട്രംപിനെതിരെ 14 പോയന്‍റുകള്‍ക്ക് മുമ്പിലാണ് ഹിലരിയെന്നാണ് സര്‍വേയില്‍ കണ്ടത്തെിയിരിക്കുന്നത്. ട്രംപിന്‍െറ സ്ത്രീവിരുദ്ധ പ്രസ്താവനകളടങ്ങിയ ടേപ്പുകള്‍ പുറത്തുവന്നതിന്‍െറ പശ്ചാത്തലത്തില്‍ നടത്തിയ സര്‍വേകളിലാണ് ഹിലരി കൂടുതല്‍ മെച്ചപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്. തന്‍െറ പാര്‍ട്ടിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമേറ്റ ട്രംപിന്‍െറ നില ഇതോടെ പരുങ്ങലിലായിരിക്കയാണ്.
ഞായറാഴ്ച വൈകീട്ട് നടന്ന രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഹിലരി ക്ളിന്‍റനെ താന്‍ പ്രസിഡന്‍റായാല്‍ ഇ-മെയില്‍ കേസിന്‍െറ പേരില്‍ ജയിലിലടക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് ഹിലരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള അഭിപ്രായപ്രകടനമാണെന്ന് വിലയിരുത്തപ്പെട്ടതും ട്രംപിന് തിരിച്ചടിയായി.
ഹിലരി കള്ളം പറയുന്നയാളാണെന്നും ഹൃദയത്തില്‍ ഭീതിജനകമായ വെറുപ്പ് വെച്ചു പുലര്‍ത്തുന്നവരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, ഹിലരി സംവാദത്തില്‍ മികവ് പുലര്‍ത്തിയതായി പൊതുവില്‍ മാധ്യമങ്ങള്‍ വിലയിരുത്തി. ഫോക്സ് ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിന്‍െറ പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടെന്ന് സമ്മതിക്കാന്‍ സന്നദ്ധമായില്ല.
അതിനിടെ, തന്‍െറ സ്ത്രീവിരുദ്ധ പ്രസ്താവനകളടങ്ങിയ കൂടുതല്‍ ടേപ്പുകള്‍ പുറത്തുവിട്ടാല്‍ ഹിലരിക്കും ഭര്‍ത്താവ് ബില്‍ ക്ളിന്‍റനുമെതിരെ പലതും പറയേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. ബില്‍ ക്ളിന്‍റന്‍ സ്ത്രീകളെ അപമാനിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ അനാവശ്യമായി ഹിലരിക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.