യു.എസ്–റഷ്യ ആണവ കരാർ: പിന്മാറുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുഎസ്-റഷ്യ ആണവായുധ നിയന്ത്രണ കരാറില്‍നിന്ന് ഏകപക്ഷീയ പിന്മാറ്റ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. 1987ല്‍ യു.എസ് പ്രസിഡൻറ് റൊണാള്‍ഡ് റീഗനും സോവിയറ്റ് യൂനിയന്‍ പ്രസിഡൻറ് മിഖായേല്‍ ഗോര്‍ബച്ചേവുമാണ് മധ്യദൂര ആണവായുധ നിരോധന കരാറില്‍ ഒപ്പിട്ടത്. 500 -5500 കിലോമീറ്റര്‍ പരിധിയില്‍പ്പെടുന്ന ആണവ മിസൈൽ പരീക്ഷണം ഉള്‍പ്പെടെ തടയുന്ന കരാര്‍ വാഷിങ്ടണിലായിരുന്നു ഇരു നേതാക്കളും ഒപ്പിട്ടത്.
റഷ്യ വർഷങ്ങളായി കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ട്രംപ് വാർത്താലേഖകരോട് പറഞ്ഞു. ഒബാമ ഉടമ്പടിയിൽനിന്ന് പിന്മാറണമായിരുന്നുവെന്ന് യു.എസ് പ്രസിഡൻറ് പറഞ്ഞു. 2014ല്‍ റഷ്യ ഐ.എന്‍.എഫ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബറാക് ഒബാമ രംഗത്തെത്തിയിരുന്നു.
യൂറോപ്യൻ സമ്മർദംമൂലം കരാറിൽനിന്ന് പിന്മാറിയില്ല. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാർ ആയതിനാൽ അതിലെ വ്യവസ്ഥകൾ അമേരിക്ക കൃത്യമായി പാലിച്ചിട്ടുണ്ട്. കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന് സാധിക്കുമോ എന്ന ചോദ്യത്തിന് റഷ്യയും ചൈനയും ഇത്തരം ആണവായുധം നിര്‍മിക്കുന്നത് നിർത്തിയില്ലെങ്കിൽ യു.എസ് അത്തരം ആയുധം നിര്‍മിക്കുമെന്നായിരുന്നു മറുപടി. റഷ്യ കരാര്‍ ലംഘിച്ചെന്ന് അമേരിക്ക നേരെത്തയും ആരോപിച്ചിരുന്നു.
അടുത്തുതന്നെ അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടൻ റഷ്യ സന്ദർശിക്കുേമ്പാൾ ഇക്കാര്യം ഒൗപചാരികമായി അറിയിക്കും. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ട്രംപ്-പുടിന് കൂടിക്കാഴ്ചക്ക് മുന്നോടിയായിരുന്നു ബാള്ട്ടെൻറ സന്ദര്‍ശനം. അതേസമയം, ആഗോള ശക്തിയാകാനുള്ള അമേരിക്കയുടെ പാഴ്ക്കിനാവാണ് നീക്കത്തിന് പിന്നിലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി പ്രതികരിച്ചു.
യു.എസിെൻറ തീരുമാനം അത്യന്തം അപകടം പിടിച്ച നീക്കമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. ട്രംപിെൻറത് ബുദ്ധിശൂന്യമായ തീരുമാനമാണെന്ന് 1987ൽ കരാറിൽ ഒപ്പുവെച്ച റഷ്യൻ മുൻ നേതാവ് മിഖായേൽ ഗോർബച്ചേവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.