പാരിസ് ഉടമ്പടിയിൽ നിന്ന് യു.എസ് പിൻമാറി
text_fieldsവാഷിങ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിൻമാറി. പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറുന്നതായി യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈററ് ഹൗസിൽ അറിയിച്ചു.
യു.എസ് പരിസ്ഥിതി സൗഹൃദമാകും. എന്നാൽ വ്യവസായങ്ങൾ നിർത്തലാക്കാൻ തയാറാല്ല. രാജ്യത്തിെൻറ വളർച്ചക്ക് വ്യവസായങ്ങൾ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ലോകത്തോടല്ല, രാജ്യത്തോടാണ് തനിക്ക് ഉത്തരവാദിത്തം. ഉടമ്പടികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല. യു.എസിൽ നിന്ന് വൻ തുക പിഴ ഇൗടാക്കുന്ന കരാർ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥക്ക് ആഘാതമാണ് നൽകുക. മറ്റു രാജ്യങ്ങളുടെ ഗൂഢാലോചനയാണ് കരാറിനു പിന്നിൽ. അതിനാൽ കരാറിൽ നിന്ന് പിൻമാറുകയാണ്. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. 2025 ആകുമ്പോള്‍ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിെൻറ നിരക്ക് 2005 ലേതില്‍നിന്ന് 28% കുറക്കുമെന്നായിരുന്നു യു.എസിെൻറ ഉറപ്പ്. 2015ൽ 195 രാജ്യങ്ങൾ ഒപ്പുവെച്ച കരാറാണ് പാരിസ് ഉടമ്പടി.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് കാർബൺ പുറന്തള്ളൽ കുറക്കാനുള്ള ഉടമ്പടിയെ പിന്തുണക്കണമെന്നു ജി 7ലെ മറ്റു രാഷ്ട്രങ്ങൾ യു.എസിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. അധികാരത്തിലെത്തിയാൽ പാരിസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്നായിരുന്നു ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം.
അതേസമയം, പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ മുൻ പ്രസിഡൻറ് ബരാക് ഒമാബ. പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ഭാവിയെ തള്ളിപ്പറയലാണെന്ന് ഒബാമ ഒാർമിപ്പിച്ചു. പാരിസ് ഉടമ്പടി ഭാവി തലമുറയെ സംരക്ഷിക്കുന്നതിനുള്ളതാണെന്നും ഒബാമ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.