അറ്റ്ലാൻറിക് മേഖലയിൽ റഷ്യയുടെ സ്വാധീനം തടയാൻ യു.എസ് നാവിക കമാൻഡ്
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പോടെ ശിഥിലമായ യു.എസ്-റഷ്യ പോര് പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. അറ്റ്ലാൻറിക് മേഖലയിൽ റഷ്യയുടെ സ്വാധീനം തടയുന്നതിന് നാറ്റോയുടെ സഹായത്തോടൊപ്പം പുതിയ നാവിക കമാൻഡ് രൂപവത്കരിക്കാനാണ് യു.എസിെൻറ തീരുമാനം.
അറ്റ്ലാൻറിക് സമുദ്രത്തിൽ പുതിയ കപ്പൽപടയെ വിന്യസിക്കുമെന്നും പെൻറഗൺ അറിയിച്ചു. ബാൾട്ടിക്, നോർത്ത് അറ്റ്ലാൻറിക്, ആർട്ടിക് സമുദ്രങ്ങളിൽ റഷ്യയുടെ നാവിക പട്രോളിങ്ങാണ് യു.എസിനെയും നാറ്റോയെയും ആശങ്കയിലാഴ്ത്തിയത്. പുതിയ തീരുമാനപ്രകാരം യു.എസിെൻറ നാവിക കമാൻഡിെൻറ ആസ്ഥാനം വിർജിനിയയിലെ നോർഫോൽക് ആയിരിക്കും. അതിെൻറ രൂപരേഖ നാറ്റോ പ്രതിരോധ മന്ത്രിമാർ അംഗീകരിച്ചിരുന്നു.
സെക്കൻഡ് ഫ്ലീറ്റ് കമാൻഡ് എന്ന പേരിലുള്ള കപ്പൽവ്യൂഹത്തെയാണ് യു.എസ് പുനഃസ്ഥാപിക്കുന്നത്. 2011ൽ ചെലവു കൂടുതലായതിനാലും ഘടനാപരമായ തകരാറുകൾ കൊണ്ടും പിൻവലിച്ചതാണിത്. നാവികാഭ്യാസത്തിനായി പരിശീലനം നൽകുന്നതുകൂടി മുന്നിൽ കണ്ടാണിത്. ചൈനയുടെ സ്വാധീനം തടയുക എന്ന ലക്ഷ്യം കൂടിയുണ്ടിതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.