ഉത്തര കൊറിയ: യു.എസ് അയയുന്നു
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയുണ്ടായേക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, വിഷയത്തിൽ നയതന്ത്ര പരിഹാരമാകാമെന്ന നിലപാടുമായി യു.എസ് വൃത്തങ്ങൾ. ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിനെ അധികനാൾ വാഴിക്കില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ട്വിറ്ററിൽ പ്രഖ്യാപിച്ചിരുന്നു. ട്രംപിെൻറ വാക്കുകൾ യുദ്ധാഹ്വാനമാണെന്ന് ആരോപിച്ച് ഉത്തര കൊറിയയും പ്രകോപനപരമായ പ്രസ്താവനകളുമായി തിരിച്ചടിച്ചു. ഇരുനേതാക്കളും തമ്മിൽ വാഗ്പോര് രൂക്ഷമായിരിക്കെയാണ് അനുനയ നിലപാടുമായി യു.എസ് ഭരണകൂടം രംഗത്തെത്തിയത്.
ട്രംപിെൻറ ട്വീറ്റ് യുദ്ധാഹ്വാനമാണെന്ന ഉത്തര കൊറിയയുടെ വാദം വിഡ്ഢിത്തമാണെന്ന് വൈറ്റ്ഹൗസ് വക്താക്കൾതന്നെ ആദ്യം പ്രസ്താവനയിറക്കി. മേഖലയിൽ ഭീഷണി ഉയർത്തുന്ന ഉത്തര കൊറിയയുമായി നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചൊവ്വാഴ്ച ഇന്ത്യയിലെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കി.
അതിനിടെ, യുദ്ധസാധ്യത മുന്നിൽകണ്ട് ഉത്തര കൊറിയ കിഴക്കൻ തീരങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയതായി ദക്ഷിണ കൊറിയൻ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ ആണവ മിസൈൽ പരീക്ഷണത്തിനു പിന്നാലെ ട്രംപിെൻറ പരിധിവിട്ട വാക്കുകൾകൂടിയായതോടെയാണ് മേഖലയിൽ യുദ്ധസമാന സാഹചര്യമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.