‘ത്രീഡി തോക്കു’കളുടെ രൂപരേഖ പുറത്തിറക്കുന്നത് യു.എസ് ജഡ്ജ് തടഞ്ഞു
text_fieldsവാഷിങ്ടൺ: പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത മുൻനിർത്തി ത്രീഡി പ്രിൻറഡ് പ്ലാസ്റ്റിക് തോക്കുകൾ നിർമിക്കുന്നതിനുള്ള രൂപരേഖ (ബ്ലൂ പ്രിൻറ്) പുറത്തിറക്കുന്നത് അമേരിക്കൻ ഫെഡറൽ ജഡ്ജ് തടഞ്ഞു.
ത്രീഡി പ്രിൻറർ ഉപയോഗിച്ച് പ്ലാസ്റ്റിക് തോക്ക് നിർമിക്കാനുള്ള രൂപരേഖക്കെതിരെ തോക്ക് നിയന്ത്രണ വാദം ഉന്നയിക്കുന്ന ഒരു സംഘമാണ് കോടതിയെ സമീപിച്ചത്. ഇതിൽ എേട്ടാളം ഡെമോക്രാറ്റിക് അറ്റോണിമാരും ഉൾപ്പെടും. ഒരു സമ്പൂർണ വിജയമെന്ന് വിധിയെ വാഷിങ്ടൺ അറ്റോണി ജനറൽ ബോബ് ഫെർഗൂസൺ വിശേഷിപ്പിച്ചു.
ടെക്സസിലെ ആസ്റ്റിൻ ആസ്ഥാനമായുള്ള ‘ഡിഫൻസ് ഡിസ്ട്രിബ്യൂട്ടഡ്’ കമ്പനിയാണ് ഇൗ പദ്ധതിക്കുപിന്നിൽ. ഇതിെൻറ ബ്ലൂപ്രിൻറ് ഒാൺലൈൻ വഴി അമേരിക്കയിലും ലോകത്തെല്ലായിടത്തും ലഭ്യമാക്കാൻ ട്രംപ് ഭരണകൂടം കമ്പനിക്ക് അനുമതി നൽകിയിരുന്നു. ഇതിനേറ്റ തിരിച്ചടിയാണ് കോടതിവിധി. രൂക്ഷമായ എതിർപ്പാണ് തീരുമാനത്തിനെതിരെ ഉയർന്നത്. ഇത് പുറത്തിറക്കുന്നത് തടഞ്ഞില്ലെങ്കിൽ ട്രംപിെൻറ കൈകളിൽ ചോര പുരളുമെന്നായിരുന്നു ഡെമോക്രാറ്റുകളിലൊരാൾ പറഞ്ഞത്.
ഉറപ്പ് കൂടിയതരം പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച തോക്കിെൻറ ഭാഗങ്ങൾ ത്രീഡി പ്രിൻറർ ഉപയോഗിച്ച് എളുപ്പത്തിൽ കൂട്ടിയോജിപ്പിക്കാനാവും. അതിനാൽ തന്നെ ഒളിപ്പിക്കാൻ എളുപ്പവും കണ്ടെത്താൻ പ്രയാസകരവുമായിരിക്കും. അതേസമയം, കോടതിവിധി പുറത്തുവരുന്നതിന് മുമ്പ് തന്നെ കമ്പനി ഇത് ഒാൺലൈനിൽ ലഭ്യമാക്കിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച മുതൽ ഇത് ഡൗൺലോഡ് ചെയ്യാനാവുമെന്ന് കമ്പനിയുടെ വെബ്സൈറ്റ് നേരത്തേ പുറത്തുവിട്ടിരുന്നു. ഇതിനകം എത്ര ബ്ലൂപ്രിൻറുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്ന് ഒരു അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.