എച്ച്1 ബി വിസ അനുവദിക്കുന്നതിലെ നിയന്ത്രണത്തിൽ ഇളവ്
text_fieldsവാഷിങ്ടൺ: അതിവിദഗ്ധ മേഖലയിലെ വിേദശികൾക്ക് എച്ച്1 ബി വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത് പുനഃസ്ഥാപിച്ചതായി യു.എസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സാേങ്കതിക വിദഗ്ധർക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒാരോ വർഷവും പതിനായിരക്കണക്കിന് ഇത്തരം വിസകൾ അനുവദിക്കുന്നതിന് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
വിസ ദുരുപയോഗം തടയുന്നതിന് ഏപ്രിലിൽ പ്രത്യേക എക്സിക്യൂട്ടിവ് ഉത്തരവ് പുറത്തിറക്കിയാണ് എച്ച്1 ബി വിസ അടക്കമുള്ളവയെ നിയന്ത്രിച്ചത്. ഇൗ നിയന്ത്രണങ്ങൾ ഒരു വിഭാഗം ആളുകൾക്ക് ലഘൂകരിക്കാനാണ് അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവന വിഭാഗം ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
ഇതുപ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സർക്കാറിതര ഗവേഷണ സ്ഥാപനങ്ങളും അപേക്ഷ നൽകുന്ന വിസകൾ വേഗത്തിൽ അനുവദിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.