ഉപുതിയ ഉപരോധവുമായി യു.എസ്
text_fields
വാഷിങ്ടൺ: ഉത്തര കൊറിയക്കെതിരെ ഉപരോധം വ്യാപിപ്പിക്കാനുള്ള കരാറിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഉത്തര കൊറിയയിലെ 2.6 കോടി ജനങ്ങളെയും രാജ്യത്തെയും മുഴുവൻ ചുെട്ടരിക്കുമെന്ന് യു.എന്നിൽ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ട്രംപിെൻറ നടപടി. ഉത്തര കൊറിയയുമായി വ്യാപാരം ബന്ധം നടത്തുന്നതും സാമ്പത്തിക സഹായം നൽകുന്നതുമായ വ്യക്തികൾക്കും കമ്പനികൾക്കും എതിരെയാണ് പുതിയ ഉപരോധം.
ഇതിലൂടെ ആണവായുധങ്ങൾ നിർമിക്കാനുള്ള ഉത്തര കൊറിയയുടെ സാമ്പത്തിക സ്രോതസ്സ് തടയുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി. ടെക്സ്ൈറ്റൽസ്, മത്സ്യബന്ധനം, െഎ.ടി, നിർമാണ രംഗങ്ങളെ സാമ്പത്തികമായി തളർത്തുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട് പുതിയ ഉപരോധത്തിന്. അന്താരാഷ്ട്ര സമ്മർദത്തിനിടയിലും ഉത്തര കൊറിയ വെല്ലുവിളി തുടരുകയാണ്.
സെപ്റ്റംബർ മൂന്നിന് ആണവപരീക്ഷണം നടത്തിയതിനു പിന്നാലെ ജപ്പാനു മുകളിലൂടെ പ്രകോപനം സൃഷ്ടിച്ച് രണ്ട് മിസൈലുകളും ഉത്തരകൊറിയ പറത്തിയിരുന്നു. ഉത്തര കൊറിയയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കാൻ ചൈനയോട് ആവശ്യപ്പെട്ട ട്രംപ് ആ രാജ്യവുമായി വ്യാപാരബന്ധം പുലർത്തുന്നതിൽ നിന്നും ചൈനീസ് ബാങ്കുകളെ വിലക്കിയ കേന്ദ്രബാങ്ക് നടപടി സ്വാഗതം ചെയ്തു. യു.എൻ രക്ഷസമിതിയുടെ ഉപരോധനടപടികൾ ശക്തമായി പിന്തുടരണമെന്ന് ലോകബാങ്ക് ചൈനീസ് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ട്രംപിെൻറ നീക്കങ്ങളിൽ ചൈന എതിർപ്പു പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ ഉപരോധനടപടികളുമായി ആ രാജ്യത്തെ പ്രകോപിപ്പിക്കുന്നതിനു പകരം തുറന്ന ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ചൈനയുടെ ആവശ്യം.
2006 മുതൽ ഒമ്പതുതവണയാണ് യു.എൻ രക്ഷസമിതി ഉത്തര കൊറിയക്കെതിരെ ഉപരോധം ചുമത്തിയത്. സെപ്റ്റംബറിലായിരുന്നു ഏറ്റവും ഒടുവിൽ ഉപരോധം ചുമത്തിയത്. പുതിയ ഉപരോധത്തിന് യൂറോപ്യൻ യൂനിയെൻറയും പിന്തുണയുണ്ട്.
ഉത്തര കൊറിയയിലേക്കുള്ള നിക്ഷേപം മരവിപ്പിക്കാനും എണ്ണകയറ്റുമതി റദ്ദാക്കാനുമാണ് ലക്ഷ്യം. ഏതാനും ഉത്തര കൊറിയൻ സ്ഥാപനങ്ങളെയും ആളുകളെയും കരിമ്പട്ടികയിൽ പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കാനും നീക്കമുണ്ട്. ഉത്തര കൊറിയയുടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കുകയാണ് ലക്ഷ്യം. എണ്ണ ഇറക്കുമതിക്കു നിയന്ത്രണം, തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങൾക്കും സമ്പൂർണവിലക്ക്, വിദേശത്തുനിന്ന് ഉത്തര കൊറിയയിലേക്ക് പണമയക്കുന്നത് തടയൽ തുടങ്ങിയ ഉപരോധങ്ങളാണ് യു.എൻ പ്രഖ്യാപിച്ചത്. കൽക്കരി കഴിഞ്ഞാൽ ടെക്സ്ൈറ്റൽ കയറ്റുമതിയാണ് ഉത്തര കൊറിയയുടെ പ്രധാന വരുമാനമാർഗം. തുണി കയറ്റുമതിയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 76 കോടി ഡോളറാണ്. ചൈനയിൽ നിന്നാണ് ഉത്തര കൊറിയ എണ്ണ കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. തുണിയുടെ കയറ്റുമതിയിൽ 80 ശതമാനവും ചൈനയിലേക്കാണ്. ചൈനയുമായുള്ള വ്യാപാരബന്ധം അവസാനിച്ചാൽ അതുവഴിയുള്ള വരുമാനവും നിലക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.