ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്- അമേരിക്ക
text_fieldsവാഷിങ്ടൺ: മിന്നലാക്രമണത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് അമേരിക്ക. ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. ഉറിയിൽ പാകിസ്താൻ നടത്തിയത് അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനമാണ്. അഫ്ഗാനിസ്താൻ സംഘര്‍ഷത്തിന് കശ്മീര്‍ പ്രശ്‌നവുമായി ബന്ധമുണ്ടെന്ന പാക് വാദവും അമേരിക്ക തള്ളി.
ഏതു രാജ്യത്തിനും മറ്റു രാജ്യങ്ങളിൽ നിന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മിന്നലാക്രമണത്തിലൂടെ ഇന്ത്യ അതാണ് ചെയ്തിരിക്കുന്നത്. എന്നാൽ വൻ സൈനീകരണം നടത്തുേമ്പാൾ അയൽരാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നും വൈറ്റ്ഹൗസ് വക്താവ് പീറ്റര്‍ ലവോയി വ്യക്തമാക്കി.
ഇൗ വർഷം അവസാനത്തോടെ ആണവ വിതരണ സംഘത്തിൽ (എൻ.എസ്.ജി) ഇന്ത്യക്ക് അംഗത്വം നൽകുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. ഒബാമയുടെ ഭരണകാലത്ത് ഇന്ത്യയുമായി ചലനാത്മകമായ ബന്ധമാണ് യു. എസിന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉറിയിലുണ്ടായത് കൃത്യമായും അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള ഉദാഹരണമാണ്. അതിനെ അമേരിക്ക അപലപിക്കുന്നു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.