വെനിസ്വേലയിൽ തെരഞ്ഞെടുപ്പ്;യു.എന്നിൽ യു.എസ് പ്രമേയം
text_fieldsവാഷിങ്ടൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ പ്രസിഡൻറ് തെരഞ്ഞെടുപ് പ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എസ് പ്രമേയം അവതരിപ്പിച്ചു. വെനിസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ യു.എസ് ഇടപെടുന്നതിനെതിരെ റഷ്യ പ്രമേയമവതരിപ്പിച്ചതിനു മറുപടിയായാണിത്.
സമാധാനമായി പ്രതിഷേധിക്കുന്നവരെ സൈനികരെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. അതിനായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.