റഷ്യക്കെതിരായ ഉപരോധം: കടുത്ത വ്യവസ്ഥകൾ അടങ്ങിയ ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെട്ടുവെന്ന കണ്ടെത്തലിനെ തുടർന്ന് റഷ്യക്കെതിരെ കൂടുതൽ ശക്തമായ ഉപരോധത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടൊപ്പം ഇറാനെതിരായ ഉപരോധത്തിനും സെനറ്റ് അംഗീകാരം നൽകി. യുക്രെയ്നിൽ റഷ്യ നടത്തിയ ഇടപെടലിനെ തുടർന്ന് രണ്ടിനെതിരെ 97 വോട്ടുകൾക്കാണ് ഉപരോധം ആവശ്യപ്പെടുന്ന ബിൽ പാസാക്കിയത്.
കോൺഗ്രസിെൻറ അംഗീകാരമില്ലാതെ ഉപരോധത്തിൽ അയവ് വരുത്തരുതെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളിൽ പങ്കുെണ്ടന്ന് തെളിഞ്ഞ റഷ്യക്കാർ, സിറിയയിൽ അസദ് ഭരണകൂടത്തിന് ആയുധസഹായം നൽകിയവർ, റഷ്യൻ സർക്കാറിനുവേണ്ടി സൈബർ ആക്രമണം നടത്തിയവർ തുടങ്ങിയവരെ ഉപരോധിക്കണമെന്നാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം, ഉപരോധബിൽ പാസാക്കിയ നടപടിയെ ഗൗനിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളും യു.എസും ഏർപ്പെടുത്തിയ ഉപരോധങ്ങളെല്ലാം റഷ്യക്ക് ഗുണം ചെയ്്തതായി ഒരു ടെലിവിഷൻ ഷോയിൽ പെങ്കടുക്കവേ പുടിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.