ഇന്ത്യക്ക് നാറ്റോ സമാന പദവി വ്യവസ്ഥ യു.എസ് സെനറ്റ് പാസാക്കി
text_fieldsവാഷിങ്ടൺ: പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ത്യക്ക് നാറ്റോ അംഗരാജ്യങ്ങൾക്ക് സമാനമായ സഖ്യരാജ്യപദവി നൽകുന്ന വ്യവസ്ഥ യു.എസ് സെനറ്റ് പാസാക്കി. നാറ്റോക്കു പുറമെ ഇസ്രായേൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കുള്ള സഖ്യപദവിക്കു സമാനമാണിത്.
ദേശീയ പ്രതിരോധ അംഗീകാര നിയമം (എൻ.ഡി.എ.എ) പ്രകാരം 2020 വർഷത്തേക്ക് നൽകിയ നിർദേശമാണ് സെനറ്റ് അംഗീകരിച്ചത്.
സെനറ്റിലെ ഇന്ത്യൻ കാര്യങ്ങൾക്കായുള്ള ഗ്രൂപ് കോ ചെയർമാൻ ജോൺ ക്രോന്യൻ അവതരിപ്പിച്ച ഭേദഗതി നിർദേശത്തെ സെനറ്റർ മാർക് വാർണർ പിന്തുണച്ചു. കഴിഞ്ഞയാഴ്ച സെനറ്റർ ബ്രാഡ് ഷെർമാനും സമാനമായ നിർദേശം അവതരിപ്പിച്ചിരുന്നു.
ഇന്ത്യ-യു.എസ് പ്രതിരോധ സഹകരണം വർധിപ്പിക്കുന്ന വ്യവസ്ഥ വഴി ഇന്ത്യൻതീരത്തെ സുരക്ഷ, കടൽക്കൊള്ളക്കാർക്കെതിരിലും ഭീകരവിരുദ്ധ പോരാട്ടത്തിനുമുള്ള മാനുഷിക പിന്തുണ എന്നിവയാണ് ലക്ഷ്യമിടുന്നത്.
സെനറ്റിനു പുറമെ ഹൗസ് ഓഫ് റെപ്രസേൻററ്റിവ് കൂടി അംഗീകരിച്ചാൽ മാത്രമേ വ്യവസ്ഥ പ്രാബല്യത്തിൽ വരൂ. ഈ മാസം അവസാനത്തോടെ അവർകൂടി വ്യവസ്ഥക്ക് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.