ഇറാന് താക്കീതായി യു.എസ് പടക്കപ്പൽ മേഖലയിലേക്ക്
text_fieldsവാഷിങ്ടൺ: യു.എസ്-ഇറാൻ സംഘർഷത്തിന് ആക്കം കൂട്ടി അമേരിക്കയുടെ പടക്കപ്പൽ ഗൾഫ് മേഖലയിലേക്ക്. അമേരിക്കൻ കേന്ദ്രങ്ങൾക്കോ സഖ്യകക്ഷികൾക്കോ എതിരായ ഏത് ആക്രമണത ്തിനും കനത്ത തിരിച്ചടി നൽകുമെന്നും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ട ൺ വ്യക്തമാക്കി. വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനാണ് ഗൾഫ് മേഖലയിലേക്കു നീങ്ങുന്നത്.
ഇതിനൊപ്പം നിരവധി യുദ്ധവിമാനങ്ങളും എത്തുന്നുണ്ട്്. അസ്വസ്ഥജനകമായ സൂചനകൾക്ക് മറുപടിയെന്ന നിലയിലാണ് ഈ നീക്കങ്ങളെന്നും ബോൾട്ടൺ സൂചിപ്പിച്ചു. ഇറാനുമായി ഒരു യുദ്ധത്തിന് മുതിരുകയല്ല. പക്ഷേ, ഏത് ആക്രമണത്തെയും നേരിടാൻ ഞങ്ങൾ സദാ സന്നദ്ധരാണ്; ഇസ്ലാമിക് െറവലൂഷനറി ഗാർഡിൽനിന്നായാലും ഇറാൻ പട്ടാളത്തിൽനിന്നായാലും അവരുടെ നിഴൽസംഘങ്ങളിൽനിന്നായാലും -ബോൾട്ടൺ കൂട്ടിച്ചേർത്തു.
നാറ്റോ സഖ്യകക്ഷികളുമായി ചേർന്നുള്ള അഭ്യാസത്തിനായി യൂറോപ്പിലാണ് നിലവിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഉള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ മധ്യപൂർവേഷ്യ, കിഴക്കൻ ആഫ്രിക്ക മേഖലകളിൽ അമേരിക്കയുടെ കാർമികത്വത്തിൽ നടന്ന നിരവധി സൈനിക നടപടികളിൽ ഈ കപ്പലിെൻറ സാന്നിധ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.