പാകിസ്താനിൽ സുസ്ഥിരസർക്കാർ അനിവാര്യം –ടില്ലേഴ്സൺ
text_fieldsവാഷിങ്ടൺ: പാകിസ്താനിലെ ഭാവിസർക്കാറിൽ ആശങ്കയുണ്ടെന്നും രാജ്യം സുസ്ഥിരത കൈവരിക്കണമെന്നാണ് ആഗ്രഹമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. കഴിഞ്ഞ ജൂൈലയിൽ അഴിമതിക്കേസിൽ നവാസ് ശരീഫിനെ അയോഗ്യനാക്കിയതിനെതുടർന്നാണ് പാകിസ്താനിൽ രാഷ്ട്രീയഅസ്ഥിരത ഉടലെടുത്തത്. സുസ്ഥിരമായ സർക്കാറുണ്ടാക്കേണ്ട ആവശ്യം അനിവാര്യമാണ്. ആ രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു.
യു.എസും പാകിസ്താനും അഭിപ്രായഭിന്നത പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസിലെത്തിയ പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ടില്ലേഴ്സെൻറ പ്രസ്താവന. പാകിസ്താൻ ഭീകരസംഘങ്ങൾക്ക് അഭയം നൽകുന്നുണ്ടെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിപ്രായപ്രകടനത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.