ജറൂസലം ഇസ്രായേൽ തലസ്ഥാനം: നടപടി യാഥാർഥ്യം കണക്കിലെടുത്ത് –യു.എസ്
text_fieldsവാഷിങ്ടൺ: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ ആഗോളതലത്തിൽ ഒറ്റപ്പെട്ട യു.എസ്, നടപടിയെ ന്യായീകരിച്ച് രംഗത്ത്. യാഥാർഥ്യം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് അറിയിച്ചത്. പ്രഖ്യാപനം ഇസ്രായേൽ അംഗീകരിച്ചെങ്കിലും പശ്ചിമേഷ്യൻ-അറബ് രാജ്യങ്ങളും യു.എസ് സഖ്യരാജ്യങ്ങളും ശക്തമായി എതിർത്തു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സഖ്യകക്ഷികളിൽനിന്നും ട്രംപ് എതിർപ്പ് നേരിട്ടു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളും സംവാദങ്ങളും തുടരും. ഇസ്രായേൽ–ഫലസ്തീൻ തർക്കത്തിൽ അനുയോജ്യമായ തീരുമാനത്തിലെത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. യു.എസിെൻറയും സുപ്രധാന ലക്ഷ്യമിതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. മറ്റേതെങ്കിലും രാജ്യം യു.എസിനെപ്പോലെ എംബസി മാറ്റുന്നുണ്ടോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു സാൻഡേഴ്സിെൻറ പ്രതികരണം. ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിക്കുകമാത്രമാണ് ചെയ്യുന്നത്. അവരുടെ അതിർത്തി മാറ്റുകയോ മറ്റേതെങ്കിലും തരത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. തങ്ങളുടെ നയത്തിലോ പാസ്പോർട്ട് നൽകുന്നതിലോ നിലവിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് അസി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് എം. സാറ്റർഫീൽഡ് പറഞ്ഞു. എന്നാൽ, ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഇസ്രായേലിനാണ് മുൻതൂക്കമെന്ന് ട്രംപ് തെളിയിച്ചുവെന്ന് സെനറ്റർ ഡേവിഡ് പെർഡ്യൂ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.