വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ കുടിയേറ്റത്തിന് യു.എസ് പിന്തുണ
text_fieldsവാഷിങ്ടൺ: കാലങ്ങളായി തുടർന്നു പോന്ന കീഴ്വഴക്കങ്ങൾ പഴങ്കഥയാക്കി, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റഭവനങ്ങൾക്ക് നിർമിക്കുന്ന ഇസ്രായേലിന് യു. എസ് പിന്തുണ. വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേലി ന് കരുത്തുപകരുന്നതാണ് യു.എസിെൻറ നയമാറ്റം. വെസ്റ്റ് ബാങ്ക് ഉൾപ്പെടെ സ്വന്തമായി രാജ്യമെന്ന ഫലസ്തീനികളുടെ സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തുന്ന തീരുമാനമാണിത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേലിെൻറ നടപടി നിയമവിരുദ്ധമായി കാണാനാവില്ലെന്നും അധിനിവിഷ്ട പ്രദേശത്ത് താമസസമുച്ചയം പണിയാനുള്ള അവകാശത്തെ തള്ളിക്കളയാനാവില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. യു.എസിെൻറ നിലപാടിനെ തള്ളിയ ഫലസ്തീൻ വിവാദ പ്രസ്താവനയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ യു.എസ് തള്ളി പറഞ്ഞിരിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും സമാധാനത്തിനും നീതിക്കുമേറ്റ കനത്ത തിരിച്ചടിയാണ് യു.എസിെൻറ നടപടിയെന്നും പി.എൽ.ഒ നേതാവും ഫലസ്തീൻ കൂടിയാലോചകയുമായ ഹനാൻ അഷ്റവി പ്രതികരിച്ചു. ഈജിപ്ത്,ജോർഡൻ രാജ്യങ്ങളും യു.എസിെൻറ തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തി. അതേസമയം, യു.എസ് നിലപാടിനെ ഇസ്രായേൽ കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്വാഗതം ചെയ്തു.
സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കുമെന്നും വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ ഒരുകക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രാഷ്ട്രീയമായി നിശ്ചലാവസ്ഥയിലാണ് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ അധിനിവേശം ജനീവ കരാറിെൻറ ലംഘനമായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായേൽ നടത്തിയ അധിനിവേശത്തെ നേരത്തേ യു.എസ് പിന്തുണച്ചിരുന്നില്ല. 40 വർഷമായി തുടരുന്ന നിലപാടിൽനിന്നുള്ള പ്രകടമായ വ്യതിയാനമാണ് ട്രംപ് ഭരണകൂടത്തിേൻറത്.
ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ പാർപ്പിടങ്ങൾ നിർമിച്ചത് അന്താരാഷ്ട്ര നിയമങ്ങൾക്കുവിരുദ്ധമാണെന്നാണ് 1978 മുതൽ യു.എസ് പിന്തുടരുന്ന നയം. യു.എസിെൻറ നയമാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്ന് ഗതാഗത മന്ത്രി ബെറ്റ്സലോൽ സ്മോട്രിച്ച് പ്രതികരിച്ചു. ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ നാളിതുവരെയായി പിന്തുടർന്നിരുന്ന നയങ്ങൾ ഒന്നൊന്നായി കാറ്റിൽപറത്തുകയാണ് ട്രംപ് ഭരണകൂടം. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതും യു.എസ് എംബസി തെൽഅവീവിൽനിന്ന് മാറ്റിയതും അതിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.